കല്യാണവീട്ടിലെ വീഡിയോയില്‍ പുലി, പോലീസും വനംവകുപ്പും തെരച്ചിലില്‍; കാട്ടുപൂച്ചയെന്നും സംശയം

  • Posted By:
Subscribe to Oneindia Malayalam
cmsvideo
വിവാഹവീട്ടിൽ പുലിയോ കാട്ടുപൂച്ചയോ | Oneindia Malayalam

കുന്ദമംഗലം: വിവാഹവീട്ടിലെ മൊബൈല്‍ വീഡിയോയില്‍ പുലി. തിരിച്ചറിഞ്ഞത് വീഡിയൊ കണ്ട മറ്റുള്ളവര്‍. പൊലീസും വനംവകുപ്പും സ്ഥലത്ത് കുതിച്ചെത്തി. പരിശോധിച്ചപ്പോള്‍ പുലി വെറും കാട്ടുപൂച്ചയാണോ എന്നും സംശയം.

പെരുവയല്‍ പള്ളിത്താഴത്ത് കോളോട്ട് രവിയുടെ വീട്ടിന്റെ പരിസരത്താണ് ലക്ഷണമൊത്തൊരു പുലി വീഡിയൊയില്‍ പതിഞ്ഞത്. വിവാഹ സത്കാരത്തിന്റെ ഭാഗമായി കുട്ടികള്‍ വീട്ടില്‍നിന്ന് വീഡിയൊ എടുത്തിരുന്നു. വീടിന്റെ അടുക്കള ഭാഗം ചിത്രീകരിക്കുമ്പോള്‍ മുറ്റത്തുകൂടെ ഒരു വലിയ ജീവി നടന്നുപോകുന്നതു കാണാം. വീഡിയൊ എടുത്തയാളോ വീട്ടിലുള്ളവരോ ഈ ദൃശ്യം ശ്രദ്ധിച്ചിരുന്നില്ല. വീഡിയൊ കുടുംബ ഗ്രൂപ്പില്‍ ഇട്ടപ്പോഴാണ് സംഭവം ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ ഉടന്‍ വീട്ടിലും തുടര്‍ന്ന് പൊലീസിലും അറിയിച്ചു.

puli1

ദൃശ്യംകണ്ട പൊലീസും ഉറപ്പിച്ചു യെവന്‍ പുലിതന്നെ. അവര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് താമരശേരിയില്‍നിന്ന് വനംവകുപ്പ് ഉദ്യോസ്ഥരുമെത്തി. ഇവര്‍ ജീവിയുടെ കാല്‍പ്പാടുകള്‍ പരിശോധിച്ചു. ഇതില്‍നിന്നാണ് കല്ല്യാണ വീഡിയൊയില്‍ പുലിയായി വിലസിയ ലെവന്‍ വെറും പൂച്ചയാവാവും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ നിഗമനത്തിലെത്തിയത്. എന്തായാലും പുലിയോ പൂച്ചയോ എന്നുള്ള അന്വേഷണം പെരുവയലില്‍ തകൃതിയായി നടക്കുന്നു.

English summary
Tiger in wedding video, police searching for the animal

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്