Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി, നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

വയനാട്: വയനാട്ടില്‍ വീണ്ടും കടുവ നാട്ടിലിറങ്ങിയതായി പരാതി. തലപ്പുഴ 43ലെ പറയിടം ജോര്‍ജ്ജിന്റെ വീട്ടിലെ രണ്ട് പോത്തിനെയാണ് ശനിയാഴ്ച രാവിലെ കടുവ ആക്രമിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും കടുവ കടന്നുകളയുകയായിരുന്നു.

കടുവയെ കൂട് വച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാനന്തവാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന റോഡ് ഉപരോധിച്ചു. സബ് കളക്ടറും ഡിഎഫ്ഒയും എത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്ന് ഉപരോധം പിന്‍വലിച്ചു.

tiger

കടുവാശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരത്തിനാണ് ഉടമ്പടിയാലെത്തിയിരിക്കുന്നത്. അതുപോലെ മറ്റ് രണ്ട് സ്ഥലത്ത് കൂടി കടുവയെ പിടിക്കാന്‍ കൂട് വയ്ക്കാനും ധാരണയായി.

കഴിഞ്ഞ ദിവസം തവിഞ്ഞാല്‍ പഞ്ചായത്തിലും കടുവ ഇങ്ങി രണ്ട് കാട്ടുപന്നിങ്ങളെ പിടിച്ചിരുന്നു. അന്നും നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. അതിനെതുടര്‍ന്ന്, എസ്റ്റേറ്റില്‍ കടുവയെ പിടിക്കാന്‍ കൂട് വച്ചെങ്കിലും കടുവ വലയിലായില്ല.

അടിക്കടി നാട്ടിലിറങ്ങുന്ന വന്യമൃങ്ങളെ തടയാന്‍ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അത് സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ലെന്ന പരാതിയും നാട്ടുകാര്‍ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+