ശബരിമലയില്‍ കടുവയിറങ്ങി!!!ഞെട്ടല്‍ മാറാതെ ഭക്തജനങ്ങള്‍;ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

  • By: Afeef
Subscribe to Oneindia Malayalam

ശബരിമല: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയിറങ്ങിയ വാര്‍ത്തകള്‍ക്ക് പിന്നാലെ ശബരിമലയില്‍ കടുവയിറങ്ങി. മെയ് 8 തിങ്കളാഴ്ച രാത്രി 10.30ന് പമ്പയിലെ ഗാര്‍ഡ് റൂമിന് സമീപത്താണ് കടുവയെ കണ്ടത്. ഈ ഭാഗത്തുകൂടെ കടുവ നടന്നുനീങ്ങുന്നത് സിസിടിവി ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്.

പമ്പയില്‍ കടുവയെ കണ്ടതിന്റെ ഭീതിയിലാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരും തൊഴിലാളികളും. കടുവയെ കണ്ടതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ലെന്നാണ് ചില ജീവനക്കാര്‍ പ്രതികരിച്ചത്. ശബരിമലയിലെത്തിയ കടുവ അവിടം വിട്ട് പോയിട്ടില്ലെന്നാണ് വനം വകുപ്പ് ജീവനക്കാരുടെ കണക്കുക്കൂട്ടല്‍. കടുവയെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സിസിടിവിയിലും ദൃശ്യങ്ങള്‍ പതിഞ്ഞു...

സിസിടിവിയിലും ദൃശ്യങ്ങള്‍ പതിഞ്ഞു...

മെയ് 8 തിങ്കളാഴ്ച രാത്രി 10.30നാണ് ശബരിമലയില്‍ കടുവയെ കണ്ടത്. പമ്പയിലെ ഗാര്‍ഡ് റൂമിന് സമീപത്ത് കൂടെ കടുവ നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളിലും പതിഞ്ഞിട്ടുണ്ട്.

ഞെട്ടലില്‍ ജീവനക്കാരും ഭക്തരും...

ഞെട്ടലില്‍ ജീവനക്കാരും ഭക്തരും...

പമ്പയിലെത്തിയ കടുവ, പന്തളം രാജാ മണ്ഡപത്തിന് സമീപത്ത് കൂടി തീര്‍ത്ഥാടക പാത മുറിച്ചു കടക്കുന്നതും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ശബരിമലയില്‍ കടുവയെ കണ്ടതിന്റെ ഞെട്ടലിലാണ് ദേവസ്വം ജീവനക്കാരും ഭക്തജനങ്ങളും.

ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...

ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...

ശബരിമലയിലെ തീര്‍ത്ഥാടക പാതയിലൂടെ കടന്നുപോയ കടുവ, അവിടം വിട്ട് പോയിട്ടില്ലെന്നാണ് വനംവകുപ്പ് ജീവനക്കാരുടെ കണക്കുക്കൂട്ടല്‍. അതിനാല്‍ ദേവസ്വം ജീവനക്കാരും ഭക്തരും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുലി ഭീതിയില്‍...

പുലി ഭീതിയില്‍...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലിയിറങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ശബരിമലയില്‍ കടുവയെ കണ്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുനലൂരില്‍ പുലി മുള്ളുവേലിയില്‍ കുരുങ്ങി ചത്ത സംഭവവും, മലയാറ്റൂരില്‍ നാട്ടുകാരെ വിറപ്പിച്ച പുലി കെണിയില്‍ പെട്ടതും വാര്‍ത്തയായിരുന്നു.

English summary
tiger spotted in sabarimala temple.
Please Wait while comments are loading...