കലക്ടറേറ്റ് കോമ്പൗണ്ടില്‍ നിന്ന് കവര്‍ന്ന ആറു ബോക്‌സ് ടൈല്‍സുകള്‍ ഉപേക്ഷിച്ച നിലയില്‍

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് കലക്ടറേറ്റ് കോമ്പൗണ്ടില്‍ നിന്ന് ഒരാഴ്ച മുമ്പ് മോഷണം പോയ ആറു ബോക്‌സ് ടൈല്‍സുകള്‍ പൊലീസ് സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ചാക്കുകെട്ടുകളിലാക്കിയ ടൈല്‍സ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

tiles

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നിര്‍മ്മാണത്തിനായാണ് ടൈല്‍സുകള്‍ സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇവ മോഷണം പോയത്. ഇത് സംബന്ധിച്ച് വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ ടൈല്‍സുകള്‍ സ്റ്റേഷന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

English summary
tile boxes stolen from collectorate compound is dumped

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്