വാക്‌സിനേഷന്‍ മലപ്പുറം ജില്ലയില്‍ ഇനിയുംആറ്‌ലക്ഷം കുട്ടികള്‍ പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ സമയപരിധി അവസാനിക്കാനിരിക്കെ മലപ്പുറം ജില്ലയില്‍ ഇനിയും ആറ് ലക്ഷം കുട്ടികള്‍ വാക്‌സിനേഷന് പുറത്ത്. ആകെയുളള 12.41 ലക്ഷം കുട്ടികളില്‍ 64,1631 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 51.66 ശതമാനമാണിത്.

വാക്‌സിനേഷന്റെ സമയപരിധി ഈമാസം 18ന് തീരുമെങ്കിലും മലപ്പുറത്തെ പ്രത്യേക സാഹചര്യത്തില്‍ 30 വരെ നീട്ടുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആരോഗ്യവകുപ്പ്.
വാക്‌സിനേഷന്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമാക്കിയ ജില്ലാ കളക്ടര്‍ അമിത് മീണയുടെ ഉത്തരവിന് മികച്ച പ്രതികരണമുണ്ടായി. ഇന്നലെ മാത്രം 22,000 കുട്ടികള്‍ വാക്‌സിനെടുത്തു. സാധാരണ ഒരുദിവസം ശരാശരി 12,000ത്തോളം പേരാണ് വാക്‌സിനെടുക്കാറുളളത്.

rally

മീസില്‍ സ്‌റു ബെല്ലാകത്തിവെപ്പിനോടനുബന്ധിച്ച് ചേറൂര്‍ യത്തീംഖാന ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ബോധവത്കരണ റാലി

ഒമ്പത് മാസം പൂര്‍ത്തിയായതും പത്താം ക്ലാസ് വരെയുമുളള എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതോടെ വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമില്ല. വാക്‌സിനേഷനെതിരെ സോഷ്യല്‍ മീഡിയകളിലെ പ്രചാരണം കുറഞ്ഞതും ഇത്രയധികം കുട്ടികള്‍ക്ക് നല്‍കിയിട്ടും ഒരുപ്രശ്‌നവും വന്നിട്ടില്ലെന്ന രക്ഷിതാക്കളുടെ തിരിച്ചറിവും അദ്ധ്യാപകര്‍ക്ക് ബോധവത്ക്കരണം നല്‍കിയതും തുണച്ചതായി ജില്ലാ ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. വാക്‌സിനേഷന്‍ പ്രവൃത്തികളില്‍ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നതും തുണയായി.

വാക്‌സിനേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിച്ചതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡി.എം.ഒ കെ. സക്കീന പറഞ്ഞു. കളക്ടറുടെ ഉത്തരവ് മുമ്പില്ലാത്ത വിധം അനുകൂല പ്രതികരണമുണ്ടാക്കി. സമൂഹത്തിലെ എല്ലാ വിഭാഗത്തിനിടയിലും വാക്‌സിനേഷനെതിരെ തെറ്രിദ്ധാരണ പുലര്‍ത്തുന്നവരുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. വാക്‌സിനേഷനെതിരെ വ്യാജ പ്രചാരണം നടത്തുന്ന സംഘടനകള്‍, വ്യക്തികള്‍ എന്നിവയ്‌ക്കെതിരെ ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റി ശിക്ഷാ നടപടിയെടുക്കും. വാക്‌സിനേഷന് തയ്യാറാവാത്ത രക്ഷിതാക്കളെ ബോധവത്ക്കരിക്കും. ഇതിനുശേഷവും തയ്യാറായില്ലെങ്കില്‍ താക്കീത് ചെയ്യും. കുട്ടികളുടെ അവകാശലംഘനമായും ഇതിനെ കാണും.

പിറകില്‍ വളവന്നൂര്‍

വളവന്നൂര്‍ ബ്ലോക്കാണ് വാക്‌സിനേഷനില്‍ ഏറ്റവും പിറകില്‍.10,0877 കുട്ടികളില്‍ 36,506 പേരെ വാക്‌സിനെടുത്തൊളളൂ. 36.19 ശതമാനം മാത്രം. കുറ്റിപ്പുറം, വേങ്ങര, തവനൂര്‍, പൊന്നാനി ബ്ലോക്കുകളും പിന്നിലാണ്. ചുങ്കത്തറ ബ്ലോക്കാണ് വാക്‌സിനേഷനില്‍ മുന്നില്‍. 82,879 പേരില്‍ 62,855 പേരും വാക്‌സിനെടുത്തു. 75.84 ശതമാനം. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, വണ്ടൂര്‍ ബ്ലോക്കുകളിലും മുന്നേറ്റമുണ്ടായി. ചെറിയമുണ്ടമാണ് പഞ്ചായത്തുകളില്‍ ഏറ്റവും പിറകില്‍. 20 ശതമാനം മാത്രം. എടക്കര 93.52, തിരുവാലി 90.53 എന്നീ പഞ്ചായത്തുകള്‍ മുന്നിലെത്തി.

ഇനി പ്രത്യേക ആക്ഷന്‍ പ്ലാന്‍

വാക്‌സിനേഷനില്‍ പിറകിലുളള പഞ്ചായത്തുകളെയും സ്‌കൂളുകളെയും മുന്നിലെത്തിക്കാന്‍ ഐ.എം.എയും ഐ.എ.പിയുമായി സഹകരിച്ച് പ്രത്യേക ടീം രൂപീകരിക്കും. ഓരോ പ്രദേശത്തും അറിയപ്പെടുന്ന ഡോക്ടറെ ടീമില്‍ ഉള്‍പ്പെടുത്തും. മെഡിക്കല്‍സ്ഥാപനങ്ങളെയും നേഴ്‌സിംഗ് സ്‌കൂളുകളെയും പദ്ധതിയിലേക്ക് കൊണ്ടുവരും. ഓരോ നഗരങ്ങളിലും ബോധവത്ക്കരണ റാലി നടത്തും. രക്ഷിതാക്കളും കുട്ടികളുമായി സംസാരിക്കും. വാക്‌സിനേഷന്‍ പൂര്‍ത്തിയായാലും ഇതുസംബന്ധിച്ച ബോധവത്ക്കരണം തുടരും. ഇതിനായി മലപ്പുറത്ത് വിദഗ്ദരടങ്ങിയ പ്രത്യേക വിംഗിനെ അനുവദിക്കണമെന്ന ഡി.എം.ഒയുടെ അഭ്യാര്‍ത്ഥന ആരോഗ്യവകുപ്പ് അംഗീകരിച്ചിട്ടുണ്ട്.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
till around 6 lakhs children in malappuram district to take vaccination

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്