86 സീറ്റുമായി കേരളം ഇടതിനെന്ന് അഭിപ്രായ സര്‍വേ; ബിജെപി അക്കൗണ്ട് തുറക്കും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതു തരംഗമാണെന്ന് പ്രവചിച്ച് ടൈംസ് നൗ ഇന്‍ഡ്യ ടിവി സീ വോട്ടര്‍ സര്‍വേ. എല്‍ഡിഎഫ് 86 സീറ്റുകള്‍ നേടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫ് 53 സീറ്റുകള്‍മാത്രം നേടുമ്പോള്‍ ബിജെപി ഒരു സീറ്റു നേടിയേക്കുമെന്നും സര്‍വേ പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് സര്‍വേയില്‍ പങ്കെടുത്തി 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തി രേഖപ്പെടുത്തിയത് 21 ശതമാനം പേര്‍മാത്രം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ 43 ശതമാനം പേര്‍ അതൃപ്തി രേഖപ്പെടുത്തി. 23 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്.

bjp-flag1

പശ്ചിമ ബംഗാളില്‍ ഇത്തവണയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 160 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം, ഇടതുമുന്നണി 106 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തും. 60 സീറ്റുകളാണ് നിലവില്‍ ഇടതുമുന്നണിക്ക് ബംഗാള്‍ നിയമസഭയിലുള്ളത്. കോണ്‍ഗ്രസ് 21 സീറ്റും ബിജെപിക്ക് 4 സീറ്റും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ 3 സീറ്റുകളും നേടും.

തമിഴ് നാട്ടിലും ജയലളിതയുടെ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയാണ് സര്‍വേ പ്രവചിക്കുന്നത്. ജയലളിത നേതൃത്വം നല്‍കുന്ന അണ്ണാ ഡിഎംകെ 130 സീറ്റു നേടി അധികാരം നിലനിര്‍ത്തുമ്പോള്‍ മുഖ്യപ്രതിപക്ഷമായ ഡിഎംകെ 70 സീറ്റുകളിലൊതുങ്ങും. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ അസമില്‍ ബിജെപി സഖ്യം നേരിയ മുന്‍തൂക്കം നേടുമെന്നും പ്രവചനമുണ്ട്.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Times Now-CVoter survey results out; Left will be back in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്