കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബം​ഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓർമ്മിപ്പിക്കുന്നു;മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമെന്ന് സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; ബംഗാളിലെ ആക്രമണങ്ങളിൽ സിപിഎം, കോൺ​ഗ്രസ് ബം​ഗാൾ ഘടകങ്ങൾ ശക്തമായി രം​ഗത്ത് വരുമ്പോൾ സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗമായ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം അവലംബിക്കുന്നത് ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബം​ഗാളിലെ മനുഷ്യക്കുരുതി വിഭജനകാലത്തെ ഓർമ്മിപ്പിക്കുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ ബം​ഗാളിൽ നടന്ന തൃണമൂൽ അതിക്രമത്തിനെതിരായി കോഴിക്കോട് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.

 gg-1618565575.jp

ബംഗാളിൽ സിപിഎമ്മിന്റെ അതേ പാതയിൽ അക്രമത്തിന്റെ വഴിയേ തന്നെയാണ് മമതയും പോകുന്നത്. പിണറായിയെ പോലെ ജിഹാദികളാണ് മമതയുടേയും ശക്തി. സമാന സ്വാഭാവമുള്ളതു കൊണ്ടാവും പിണറായി മമതയെ പിന്തുണയ്ക്കുന്നത്.
ബം​ഗാളിൽ നിന്നും ആയിരങ്ങളാണ് ആസാമിലേക്ക് പാലായനം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണ്. ആളുകളെ കൊന്ന് മരത്തിൽ കെട്ടിതൂക്കുക, സ്ത്രീകളെ പീഡിപ്പിക്കുക, കൊച്ചുകുട്ടികളെയും വൃദ്ധൻമാരെയും ആക്രമിക്കുക തുടങ്ങിയ കിരാത സംഭവങ്ങളാണ് അവിടെ നടക്കുന്നത്.

സംഭവ സ്ഥലം സന്ദർശിക്കാൻ പോയ കേന്ദ്രമന്ത്രിയെ വരെ അക്രമിക്കുകയാണ് തൃണമൂൽ ഭീകരർ. ഇത്രയും വലിയ സർക്കാർ സ്പോൺസേർഡ് കലാപമുണ്ടായിട്ടും കേരളത്തിലെ മാദ്ധ്യമങ്ങൾ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ബം​ഗാളിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല. കൊല്ലപ്പെടുന്നവർ സംഘപരിവാറുകരാണെന്നും അവർ കൊല്ലപ്പെടേണ്ടവരാണെന്നുമാണ് ചില മാദ്ധ്യമപ്രവർത്തകർ പരസ്യമായി പറയുന്നത്.

Recommended Video

cmsvideo
Actress Lakshmi Priya replied to criticized comments | Oneindia Malayalam

കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

പിണറായിയുടെ രണ്ടാം വരവോടെ മാദ്ധ്യമങ്ങളെല്ലാം പൂർണമായും അടിയറവ് പറഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ഒബിസി മോർച്ചാ സംസ്ഥാന പ്രസിഡന്റ് എൻ.പി രാധാകൃഷ്ണൻ, ജില്ലാസെക്രട്ടറി ഇ. പ്രശാന്ത് കുമാർ, ട്രെഷറർ വികെ ജയൻ, സെൽ കൺവീനർ പ്രശോഭ് കോട്ടൂളി എന്നിവർ സംസാരിച്ചു.

മാളവിക മോഹന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

English summary
TMC's attack in bengal;CM Pinarayi should respond says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X