കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനസംരക്ഷണത്തിന്റെ തമ്പുരാന്‍ യാത്രയായി

Google Oneindia Malayalam News

നിലമ്പൂര്‍: നിലമ്പൂര്‍ കോവിലകം റിസീവര്‍ ടിഎന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് അന്തരിച്ചു. വിടവാങ്ങിയത് ഇന്ത്യന്‍ വന സംരക്ഷണം ഉറപ്പ് വരുത്തിയ കേസിലൂടെ രാജ്യത്തിന്റെ വനനിയമത്തില്‍ ഇടംപിടിച്ച പരിസ്ഥിതി സ്‌നേഹിയായ നിലമ്പൂര്‍ കോവിലകത്തിന്റെ തമ്പുരാന്‍.

പരേതരായ ഈത്തിശ്ശേരി പരമേശ്വന്‍ നമ്പൂതിരിപ്പാടിന്റെയും നിലമ്പൂര്‍ കോവിലകം മാധവികുട്ടി തമ്പുരാട്ടിയുടേയും മകനായി 1930 ആഗസ്ത് പത്തിനായിരുന്നു ജനനം. പരേതയായ നന്ദിനി വര്‍മ്മയാണ് ഭാര്യ. രാജേന്ദ്രവര്‍മ്മ, രഞ്ജിനി വര്‍മ്മ, രാജേഷ് വര്‍മ്മ എന്നിവര്‍ മക്കളും. നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റായും നിലമ്പൂര്‍ അയ്യപ്പ സേവാ സംഘം ചെയര്‍മാനായും ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.

TN Godavarmman Thirumulppad

ടിഎന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് വേഴ്‌സസ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഡബ്ല്യൂ പി(സി) 202/95 എന്ന പ്രമാദമായ കേസും വനത്തില്‍ നിന്നും ഒരു തരത്തിലുള്ള മരങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെ മുറിക്കരുത് എന്ന വിധിന്യായവും ഇന്ത്യന്‍ വനനിയമത്തിന്റെ കാതലാണ്. വനവുമായി ബന്ധപ്പെട്ട നൂറ്റി അറുപതോളം കേസുകളിലും തലക്കെട്ടായി ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടിന്റെ പേര് പതിഞ്ഞിട്ടുണ്ട്.

മരമില്ലുകള്‍ വനഭൂമിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലായിരിക്കണമെന്ന കോടതിവിധിക്കാഥാരമായ പൊതു താത്പര്യ ഹര്‍ജി നല്‍കിയത് തിരുമുല്‍പ്പാടായിരുന്നു. ഇതിന്റെ ഭാഗമായി വനമേഖലയിലെ അനധികൃത വനം മുറിയെയും അനധികൃത മില്ലുകളെയും നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. വനവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നടത്തിയതിനാല്‍ വനം കേസ് സംബന്ധിച്ച് നിയമവിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തില്‍ ഇദ്ദേഹത്തിന്റെ കേസുകളുപം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ വനങ്ങളെ സംരക്ഷിക്കുന്ന സുപ്രീംകോടതി വിധിയുടെ കാരണക്കാരനായിട്ടും പ്രശസ്തിയില്‍ നിന്ന്് അകന്ന് കഴിയുകയായിരുന്നു ഗോദവര്‍മ്മ തിരുമുല്‍പ്പാട്. കഴിഞ്ഞ ദിവസം മാനദേവന്‍ സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനെത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം തിരുമുല്‍പ്പാടിനെ ആദരിച്ചിരുന്നു.

English summary
TN Godavarman Thirumulppad passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X