• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇത് എൽഡിഎഫിന്റെ ഫ്യുഡൽ മനോഭാവം,കായംകുളത്ത് അരിത ജയിക്കും.';'ടിഎൻ പ്രതാപൻ

തിരുവനന്തപുരം; കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെതിരായ പരാമർശത്തിൽ എഎം ആരിഫ് എംപിയ്ക്കെതിരെ ടിഎൻ പ്രതാപൻ. ആരിഫിന്റെ പ്രതികരണം എൽ ഡി എഫിന്റെ ഫ്യുഡൽ മനോഭാവം വിളിച്ചുപറയുന്നതാണെന്ന് പ്രതാപൻ പറഞ്‍ഞു. പാവപ്പെട്ടവന്റെ പാർട്ടി എന്നൊക്കെ പറഞ്ഞ് കുറെ നാൾ ആളുകളെ പറ്റിച്ച പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള കനൽ തരിയുടെ സാമൂഹ്യ നീതി രാഷ്ട്രീയമാണ് ഇപ്പോൾ പുറത്തു ചാടിയത്. ഇത് ഒരു എൽ ഡി എഫ് എം പിയുടെ മാത്രം മാനസിക നിലയാണെന്ന് തെറ്റിദ്ധരിക്കണ്ട. അരിത ബാബു ആയാലും കോവളത്തെ വിൻസെന്റായാലും കൈപമംഗലത്തെ ശോഭ സുബിൻ ആയാലും ജനപ്രതിനിധികൾ തുടങ്ങി സൈബർ സഖാക്കൾ വരെയുള്ള മുഴുവൻ ഇടതുപക്ഷക്കാരുടെ ആക്രമണങ്ങൾക്ക് ഒരേ ശൈലിയാണ്. അരിതയ്ക്കെതിരായ പ്രസ്താവന പിൻവലിച്ച് ആരിഫ് മാപ്പ് പറയണമെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

തീരെ രസിച്ചിട്ടില്ല

തീരെ രസിച്ചിട്ടില്ല

കായംകുളത്തെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി അരിത ബാബുവിനെതിരെയുള്ള എ എം ആരിഫ് എം പിയുടെ അപഹാസ്യം എൽ ഡി എഫിന്റെ ഫ്യുഡൽ മനോഭാവം വിളിച്ചുപറയുന്നതാണ്. അരിത ബാബു പശുവിനെ വളർത്തി പാൽ കറന്ന് അത് വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്. സമൂഹത്തിൽ ഏറെ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളോട് കോൺഗ്രസ് പുലർത്തുന്ന സോഷ്യലിസ്റ്റ് സമീപനത്തിന്റെ പ്രകാശനം എന്നോണം സ്ഥാനാർത്ഥിത്വം ലഭിച്ച മിടുക്കിയാണ് അരിത. എന്നാൽ ആരിഫ് എം പിക്ക് അരിത നിയമസഭയിലേക്ക് മത്സരിക്കുന്നത് തീരെ രസിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ 'പാൽക്കാരി പാൽ സൊസൈറ്റിയിലേക്ക് മത്സരിക്കട്ടെ' എന്ന് ആരിഫ് പരിഹസിക്കുന്നത്.

 ഇടതുപക്ഷക്കാരുടെ ശൈലി

ഇടതുപക്ഷക്കാരുടെ ശൈലി

പാവപ്പെട്ടവന്റെ പാർട്ടി എന്നൊക്കെ പറഞ്ഞ് കുറെ നാൾ ആളുകളെ പറ്റിച്ച പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള കനൽ തരിയുടെ സാമൂഹ്യ നീതി രാഷ്ട്രീയമാണ് ഇപ്പോൾ പുറത്തു ചാടിയത്. ഇത് ഒരു എൽ ഡി എഫ് എം പിയുടെ മാത്രം മാനസിക നിലയാണെന്ന് തെറ്റിദ്ധരിക്കണ്ട. അരിത ബാബു ആയാലും കോവളത്തെ വിൻസെന്റായാലും കൈപമംഗലത്തെ ശോഭ സുബിൻ ആയാലും ജനപ്രതിനിധികൾ തുടങ്ങി സൈബർ സഖാക്കൾ വരെയുള്ള മുഴുവൻ ഇടതുപക്ഷക്കാരുടെ ആക്രമണങ്ങൾക്ക് ഒരേ ശൈലിയാണ്.

 മാറ്റമൊന്നുമില്ല

മാറ്റമൊന്നുമില്ല

2001ൽ നാട്ടിക മണ്ഡലത്തിൽ നിന്ന് അന്നത്തെ മന്ത്രിയും ഇടതുപക്ഷത്തെ സമുന്നത നേതാവുമായിരുന്ന ബഹു. കൃഷ്ണൻ കണിയാംപറമ്പിലിനെതിരെ മത്സരിക്കുമ്പോൾ ഞാനും നേരിട്ടിട്ടുണ്ട് സമാനമായ വംശീയ-പരിഹാസ വാക്യങ്ങൾ ഏറെ.

ഇക്കാര്യത്തിൽ ഇവർക്ക് മാറ്റമൊന്നുമില്ല.

വിറളി കാണിച്ചത്

വിറളി കാണിച്ചത്

കഴിഞ്ഞാ ദിവസം ഇടുക്കിയിൽ ജോയ്‌സ് ജോർജ്ജ് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു പ്രയോയോഗത്തിലൂടെ രാഹുൽ ഗാന്ധിയോട് വിറളി കാണിച്ചത് കേരളം മുഴുവൻ കണ്ടതും കേട്ടതുമാണ്. ജോയ്‌സ് ജോർജ്ജ് മാപ്പ് പറഞ്ഞതുപോലെ ആരിഫും മാപ്പ് പറയണം. നിയമസഭ കുറെ മാടമ്പിമാർക്കും അഭിനവ കുത്തക മുതലാളിമാർക്കും അവരുടെ അച്ചാരം വാങ്ങി വിഴുങ്ങിയ പാർട്ടി നേതാക്കൾക്കും ഉള്ളതാണെന്ന ഭാവമൊക്കെ തത്കാലം പാർട്ടി ഓഫീസിൽ വെച്ച് പൂട്ടുന്നതാണ് നല്ലത്.

 കായംകുളത്ത് അരിത ജയിക്കും

കായംകുളത്ത് അരിത ജയിക്കും

നിങ്ങൾ പരാജയ ഭീതിയിൽ കിടന്ന് പിടഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. നിങ്ങളുടെ നാക്കുകൊണ്ടും കൈക്കരുത്ത് കൊണ്ടുമുള്ള സ്ഥിരം ആക്രമണങ്ങൾ ഞങ്ങളെ തെല്ലും ഇളക്കില്ല. ഞങ്ങൾ ജയിക്കും, ജന പക്ഷത്ത് ഭരിക്കും. ജനങ്ങളുടെ ഭരണം കൊണ്ടുവരും. കായംകുളത്ത് അരിത ജയിക്കും.

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  ഞങ്ങൾ ട്വന്റി 20യെ ജയിപ്പിക്കും..എറണാകുളം പറയുന്നു

  English summary
  TN Prathapan slams a m arif on his comment against aritha babu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X