കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ജീപ്പിടിച്ച് രണ്ട് പേര്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പോലീസ് ജിപ്പും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് വിമുഖത കാണിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

ജനുവരി 14 ന് രാവിലെ ഏഴരയോടെ മണക്കാട് വച്ചാണ് അപകടം ഉണ്ടായത്. റോഡില്‍ വച്ച് അപ്രതീക്ഷിതമായി തിരിച്ച കാറിനെ കണ്ട് ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയും എതിരെ വന്ന പോലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയും ആയിരുന്നു.

Thiruvananthapuram

ഉച്ചക്കട സ്വദേശ് ഉണ്ണി, ഝാര്‍ഖണ്ഡ് സ്വദേശിയായ മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റെയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

അപകടം ഉണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ല എന്നാണ് നാട്ടുകാരുടെ പരാതി. 108 ആംബുലന്‍സിനെ ബന്ധപ്പെട്ടെങ്കിലും അരമണിക്കൂറിന് ശേഷമാണ് അവര്‍ എത്തിയത്. ഇതിനിടെ ഒരാള്‍ മരിച്ചിരുന്നു. പോലീസ് ജീപ്പില്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസുകാര്‍ സമ്മതിച്ചില്ല.

ഇതോടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കാന്‍ തുടങ്ങി. രണ്ടര മണിക്കൂറോളം മണക്കാട് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ആര്‍ഡിഒയും പോലീസ് അസിസ്റ്റന്റ് കമ്മീഷണറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.

English summary
Two died hitting by Police Jeep.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X