• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിപി വധക്കേസ് പ്രതികൾക്ക് ജയിലിൽ സ്വൈര്യ വിഹാരം; 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്ത്!

തൃശൂർ: ടിപി കൊലപാതക കേസിലെ പ്രതികൾക്ക് ജയിലിൽ സ്വൈര്യവിഹാരത്തിന് അസരമൊരുക്കി ജയിൽ അധികൃതർ. നിയമം ലംഘിച്ച് രാത്രികാലങ്ങളിൽ ടിപി കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂർ സെൻട്രൽ ജയിലിൽ 'കിണ്ണത്തപ്പം' നിർമ്മാണം നടത്തുന്നുവെന്ന് റിപ്പോർട്ട്. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു മാസം മുൻപാണ് തലശേരി കിണ്ണത്തപ്പം വിയ്യൂർ സെൻട്രൽ ജയിലിൽ ഉണ്ടാക്കിത്തുടങ്ങിയത്.

ഇത് ജയിൽ ഔട്‌ലെറ്റിലൂടെ വിൽക്കാമെന്ന ആശയം അവതരിപ്പിച്ചത് കിർമാണി മനോജും സംഘവുമാണെന്നു വിവരമുണ്ട്. കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള ചുമതലയും ഇവർ ഏറ്റെടുത്തു. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എംസി അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്.

പുറത്ത് സ്വൈര്യ വിഹാരം

പുറത്ത് സ്വൈര്യ വിഹാരം

കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാനുണ്ട്. മറ്റു തടവുകാരെ വൈകിട്ട് ആറിനു മുൻപു സെല്ലിൽ കയറ്റിയെന്ന് ഉറപ്പാക്കിയ ശേഷമാണ് നാൽവർ സംഘത്തിനു സെല്ലിന് പുറത്ത് സ്വൈര്യവിഹാരത്തിന് അവസരമൊരുക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ചപ്പാത്തി നിർമാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കമുള്ള ജോലികൾക്കിറക്കി വൈകിട്ട് മ‍ൂന്നുമണിയോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‍വഴക്കം.

നിയമ ലംഘനം

നിയമ ലംഘനം

കിർമാണിയെയും സംഘത്തെയും പുറത്തിറക്കുന്നത് 6.30നു ശേഷമാണ്. ടിപി കേസ് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിർദേശമുണ്ടായിരുന്നെങ്കിലും ഇതും ലംഘിക്കപ്പെടുന്നുവെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയിൽ ഉദ്യോഗസ്ഥരിൽ ചിലർക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാർശകൾ ടിപി കേസ് സസംഘം ചെയ്തുകൊടുക്കുന്നുണ്ടെന്നും മനോരമ ഓലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ജീവപര്യന്തം തടവുകാർ

ജീവപര്യന്തം തടവുകാർ

2012 മെയ്‌ 4-ന് രാത്രി 10 മണിക്ക് ടിപി ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് 12 പ്രതികളിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ പ്രതികൾക്ക് ജയിലിൽ എല്ലാ സൗകര്യങ്ങശളും ചെയ്തുകൊടുക്കുന്നു എന്ന പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. എൽഡിഎഫ് ഭരണത്തിലേറിയതോടെയായിരുന്നു ഇത്.

വാരിക്കോരി പരോൾ...

വാരിക്കോരി പരോൾ...

ടിപി കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ചതും ചർച്ചയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പികെ കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസത്തെ പരോള്‍. കെ.സി രാമചന്ദ്രന് 205 ഉം സിജിത്തിന് 186 ദിവസവും പരോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. 90 ദിവസത്തില്‍ 15 ത്തെ സാധാരണ പരോളാണ് ഒരാള്‍ക്ക് പരമാവധി ലഭിക്കുക. ഇതുവെച്ച് നോക്കില്‍ ഒരാള്‍ക്ക് കിട്ടേണ്ട പരമാവധി പരോള്‍ ഈ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര അവധികള്‍ വേറെയും. പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് ഉത്രയും ഉദാരമായി പരോളുകള്‍ അനുവദിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.

English summary
TP case accused get out of the cell from 6.30 to 9.30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X