Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: സിബിഐ അന്വേഷണത്തിന് നിയമോപദേശം

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടാമെന്ന് സര്‍ക്കാരിന് നിയമോപദേശം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലാണ് നിയമോപദേശം നല്‍കിയത്. കേസില്‍ 12 പേരെ ശിക്ഷിച്ച പ്രത്യേക കോടതയിടെ വിധി പകര്‍പ്പ് പരശോധിച്ചതിന് ശേഷമാണ് നിയമോപദേശം നല്‍കിയത്.

ടിപിയുടെ വിധവയും ആര്‍എംപി നേതാവും ആയ കെകെ രമ ഈ ആവശ്യം ഉന്നയിച്ച് നിരാഹാരം തുടങ്ങാനിരിക്കെയാണ് ഇത്. കേസ് സബിഐക്ക് വിടണം എന്ന് തന്നെയാണ് സർക്കാരും നേരത്തെ നിലപാട് എടുത്തിരുന്നത്.

TP Chandrasekharan

ടിപിയെ വധിച്ചതില്‍ വലിയ രീതിയില്‍ ഉള്ള ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പക്ഷം. ഈ വിഷയം സിബിഐ തന്നെ അന്വേഷിക്കണം എന്നും സര്‍ക്കാര്‍ കരുതുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നത സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ കോ
ടതി വിധി വന്നപ്പോള്‍ പി മോഹനന്‍ അടക്കമുള്ള പല നേതാക്കളും കുറ്റ വിമുക്തരാക്കപ്പെടുകയും ചെയ്തു.

വിചാരണപൂര്‍ത്തിയായി വിധി പറഞ്ഞ കേസില്‍ സിബിഐ അന്വേഷണത്തിന് സാധുതയില്ലെന്നാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്നും നിയമ വിദഗ്ധര്‍ പറയുന്നു.

പുതിയ തെളിവുകളോ വെളിപ്പെടുത്തലുകളോ ലഭിക്കാത്തിടത്തോളം കേസ് സിബിഐക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും നിയമോപദേശം ലഭിച്ച സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നാണ് വിവരം. മന്ത്രിസഭ ചേരാതെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്നായിരിക്കും ഇത്തരമൊരു നീക്കത്തിന് സമ്മതം മൂളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+