കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം; സിപിഎം രക്ഷപ്പെടുമോ?

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഒഞ്ചിയത്ത് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്നത് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ തെളിഞ്ഞതാണ്. എന്നാല്‍, കഴിഞ്ഞ ദിവസം സിപിഎം ജില്ലാസെക്രട്ടറിയേറ്റംഗം കരായി രാജനുള്‍പ്പടെ 20 പ്രതികളെ കോടതി കുറ്റ വിമുക്തരാക്കിയതോടെ കേസില്‍ സിപിഎം രക്ഷപ്പെടുമെന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഇങ്ങനെ പോകുകയാണെങ്കില്‍ എല്ലാവരെയും പുറത്തിറക്കാം എന്ന ആരോപണങ്ങളും കേള്‍ക്കാതെയല്ല.

പ്രതികളെ വെറുതെ വിട്ടത് കോണ്‍ഗ്രസ്സിനകത്തും വലിയൊരു ആഭ്യന്തരകലാപത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ആഭ്യന്തര വകുപ്പിന് വീഴ്ച്ച പറ്റിയതുകൊണ്ടാണ് കേസിലെ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെട്ടതെന്ന് ആരോപിച്ചുകൊണ്ട് കെ മുരളീധരന്‍ എംഎല്‍എ ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തുന്നു. തിരുവഞ്ചൂരിനും ആഭ്യന്തരവകുപ്പിനുമെതിരെ ഐ ഗ്രൂപ്പ് ശക്തമായി രംഗത്ത് വരുന്നതിന്റെ സൂചകമായാണ് മുരളീധരന്റെ വിമര്‍ശനത്തെ വിലയിരുത്തപ്പെടുന്നത്.

CPM, Congress flag

അതേ സമയം, ടിപി വധക്കേസ് അന്വേഷണത്തിലും നടത്തിപ്പിലും പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. മൂന്ന് വിഭാഗമായാണ് കേസുള്ളതെന്നും അതില്‍ 36 പേര്‍ ഇപ്പോഴും പ്രതിക്കൂട്ടിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ എതിര്‍ക്കുന്നത് ശരിയല്ലെന്നു പറഞ്ഞ തിരുവഞ്ചൂര്‍ ഐ ഗ്രൂപ്പ് വിമര്‍ശിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് പബ്ലിക് പ്രോസിക്യൂഷന്‍ ഐ ഗ്രൂപ്പിന്റെ പ്രമുഖനും മലബാറിലെ ക്രിമിനല്‍ അഭിഭാഷകനുമാണെന്നായിരുന്നു മറുപടി.

കേസില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. പൊലീസ് ആരെയും കള്ള സാക്ഷികളാക്കിയിട്ടില്ലെന്നും കൂറുമാറിയവരില്‍ ഏറെയും സിപിഎമ്മുകാരാണെന്നും അദ്ദേഹം പറഞ്ഞു. അപ്പീല്‍ നല്‍കുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കില്‍ നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേസിനകത്ത് പാര്‍ട്ടിയും ഗ്രൂപ്പും പറയുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ അപ്പീല്‍ പോകണമെന്ന് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഏതായാലും ടിപി വധക്കേസിലെ കോടതിയുടെ പുതിയ ഉത്തരവ് കോണ്‍ഗ്രസിനകത്ത് ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിയൊരുക്കി എന്ന് തന്നെ പറയാം.

English summary
No lapses were noticed on the part of police in the RMP leader T P Chandrasekharan murder case, said Chief Minister Oommen Chandy. Law will take its own course and court’s decision cannot be criticized, he said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X