ഇത് പിണറായി ഇരന്ന് വാങ്ങിയത്!! അനുസരണക്കേടിനുള്ള വലിയ ശിക്ഷ!! മുട്ടുമടക്കിയേ പറ്റൂ...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സെന്‍കുമാര്‍ കേസില്‍ വീണ്ടും പിണറായി സര്‍ക്കാരിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തളളിയതോടെയാണ് വീണ്ടും തിരിച്ചടി ലഭിച്ചത്. 12 ദിവസം മുമ്പാണ് ഈ കേസില്‍ സര്‍ക്കാരിന് ആദ്യം തിരിച്ചടി ലഭിച്ചത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് സെന്‍കുമാറിനെ നീക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചിരുന്നത്. നിയമ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ 24ന് സുപ്രീംകോടതി സെന്‍കുമാറിന് അനുകൂല വിധി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ വിധി നടപ്പാക്കുന്നതിന് പകരം വിധിയില്‍ വ്യക്തത തേടിപ്പോയതാണ് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായത്. സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച കോടതി പിഴയും പ്രഖ്യാപിച്ചു. ഇത് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 ഒഴിവുകഴിവുകള്‍

ഒഴിവുകഴിവുകള്‍

സെന്‍കുമാറിനെ പോലീസ് മേധാവിയായി എത്രയും പെട്ടെന്ന് നിയമിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ ഇത് നടപ്പാക്കുന്നതിന് പകരം ഓരോ ന്യായീകരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് സര്‍ക്കാരിന് ലഭിച്ചത്.

 വ്യക്തത തേടി

വ്യക്തത തേടി

രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് സര്‍ക്കാര്‍ വ്യക്തത ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2015 മെയ് 22നാണ് യുഡിഎഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചത്. ഉത്തരവില്‍ ഹെഡ് ഓഫ് പോലീസ് ഫോഴ്‌സ് എന്നാണ് വ്യക്തമാക്കിയിരുന്നത്. സ്‌റ്റേറ്റ് പോലീസ് ചീഫ് എന്നല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

 കോടതിക്ക് മുന്നിലില്ലാത്ത കാര്യം

കോടതിക്ക് മുന്നിലില്ലാത്ത കാര്യം

എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദം കോടതി തള്ളുകയായിരുന്നു. ഇതുവരെ പറയാത്ത ഒരു കാര്യം സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നതിനെ കോടതി വിമര്‍ശിച്ചു. വിധിയിലുള്ള കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് പകരം പുതിയ വാദങ്ങള്‍ സര്‍ക്കാര്‍ ഉന്നയിക്കുകയാണെന്നും കോടതി പറഞ്ഞു.

 അനുസരിക്കാതെ സര്‍ക്കാര്‍

അനുസരിക്കാതെ സര്‍ക്കാര്‍

ഉപദേശങ്ങള്‍ ചെവിക്കൊള്ളാതെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോയിരുന്നത്. സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കണം എന്നുതന്നെയായിരുന്നു നിയമ സെക്രട്ടറിയും സര്‍ക്കാരിന് നല്‍കിയിരുന്ന ഉപദേശം. എന്നാല്‍ ഇത് അംനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

 താക്കീതുമായി കോടതി

താക്കീതുമായി കോടതി

സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുകയല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല. ചൊവ്വാഴ്ച വീണ്ടും കേസ് കോടതി പരിഗണിക്കുന്നുണ്ട്. ഇനിയും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്നതിന് പകരം സെന്‍കുമാറിനെ നിയമിച്ച് പരിഹാരം കാണുകയാണ് സര്‍ക്കാരിനു മുന്നിലെ വഴി.വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തുവേണമെന്നറിയാമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്.

English summary
tp senkumar case government action huge setback for pinarayi government.
Please Wait while comments are loading...