കൊച്ചിയില്‍ ഒഴിവായത് വന്‍ ട്രെയിന്‍ ദുരന്തം; ആളില്ലാത്ത ട്രെയിന്‍ ട്രാക്ക് മാറി കയറി!!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: എറണാകുളത്ത് ഒഴിവായത് വന്‍ ദുരന്തം. ആളില്ലാത്ത ട്രെയില്‍ സ്വയം ഉരുണ്ട് മറഅറൊരു ട്രാക്കില്‍ കയറി. എറണാകുളത്ത് ട്രെയിന്‍ ഗതാഗതം താളം തെറ്റിയിരിക്കുകയാണ്. എറണാകുളം നോര്‍ത്തിനും ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനും ഇടയില്‍ ആണ് ട്രെയില്‍ സ്വയം ഉരുണ്ട് ട്രാക്കില്‍ കയറിയത്.

എരണാകുളത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഏത് ട്രെയിനാണ് സ്വയം ഉരുണ്ട് പോയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Train

തിരുവനന്തപുരത്തുനിന്നും കോഴിക്കോട് പോകുന്ന ജനശതാബ്ദി എക്‌സ്പ്രസ് എറണാകുളം സൗത്തില്‍ രാവിലെ 11 മണിയാകുമ്പോഴും പിടിച്ചിട്ടിരിക്കുകയാണ്. 7.45ന് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടേണ്ടിയരുന്ന നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഇപ്പോഴും എറണാകുളം സൗത്തില്‍ പിടിച്ചിട്ടിരപിക്കുകായണ്. എറണാകുളം-ബെംഗളൂരു ഇന്റര്‍ സിറ്റി എക്‌സ്പ്രസും ഇതുവരെ യാത്ര പുറപ്പെട്ടിട്ടില്ല.

English summary
Train getting on the wrong track in Eranakulam create train delay
Please Wait while comments are loading...