കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നലിംഗക്കാര്‍ക്ക് നേരെ പിണറായി പോലീസിന്റെ നരനായാട്ട്..നടുറോഡില്‍ ക്രൂരമായ ചൂരല്‍ പ്രയോഗം..!!

  • By അനാമിക
Google Oneindia Malayalam News

തൃശ്ശൂര്‍: ഭിന്നലിംഗക്കാരായ മൂന്ന് പേരെ തൃശ്ശൂരില്‍ പോലീസ് കാരണമില്ലാതെ അതിക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശ്ശൂര്‍ കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

Read Also: മിഷേൽ കേസിലെ പ്രതിയെ എന്തുവില കൊടുത്തും രക്ഷിക്കും'..!! നീയൊന്നും ഒരു ചുക്കും ചെയ്യില്ല'..! വീഡിയോ

Read Also: നടിയെ മൃഗീയമായി ആക്രമിച്ച പള്‍സര്‍ സുനിയെ പിടിക്കാന്‍ വൈകിയത് ഈ പ്രമുഖന്‍ കാരണം!! ഫോണ്‍വിളി പാരയായി!

ബസ് കാത്തു നില്‍ക്കുകയായിരുന്ന ഇവരെ ജീപ്പിലെത്തിയ പോലീസുകാര്‍ യാതൊരു പ്രകോപനവും ഇല്ലാതെ പൊതുജന മധ്യത്തില്‍ മര്‍ദിക്കുകയായിരുന്നു. അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരാണ് മര്‍ദ്ദനമേറ്റ മൂന്ന് പേരും.

ബസ് സ്റ്റാൻഡിൽ മർദനം

ഭിന്നലിംഗക്കാരായ രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്കാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കെസ്എര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങി വീട്ടിലേക്കുള്ള ബസ്സ് കാത്ത് നില്‍ക്കുകയായിരുന്നു മൂവരും.

ചൂരൽ കൊണ്ട് തല്ലി

ഒരു പോലീസ് ജീപ്പ് പെട്ടെന്ന് തങ്ങളുടെ മുന്നില്‍ വന്ന് നിര്‍ത്തുകയും അതില്‍ നിന്ന് ചാടി ഇറങ്ങിയവര്‍ ഒരു കാരണവുമില്ലാതെ ചൂരല്‍ കൊണ്ട് തലങ്ങും വിലങ്ങും തല്ലുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ജീപ്പിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ മര്‍ദിച്ചു.

ശരീരത്തിൽ മുറിപ്പാടുകൾ

ചൂരല്‍ കൊണ്ടുള്ള മര്‍ദനമേറ്റതിന്റെ മുറിപ്പാടുകള്‍ ഇവരുടെ കൈകാലുകളിലും തുടയിലും നെഞ്ചിലുമെല്ലാം ഉണ്ട്. ഭിന്നലിംഗക്കാരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച വിവരം എല്‍ജിബിടി പ്രവര്‍ത്തക ശീതള്‍ ശ്യാം ആണ് ഫേസ്ബുക്ക് വഴി അറിയിച്ചത്.

ആട്ടിപ്പായിച്ച് ഡോക്ടർ

ഗുരുതരമായി പരിക്കേറ്റ ഇവര്‍ക്ക് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായും പരാതി ഉണ്ട്. ആദ്യം ഒരു ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായെങ്കിലും മറ്റൊരു ഡോക്ടര്‍ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചുവെന്നും ശീതള്‍ ശ്യാം പറയുന്നു.

തർക്കത്തിന് ശേഷം ചികിത്സ

ഫൈസി എന്നു പേരുള്ള ഡോക്ടറാണ് ചികിത്സ നിഷേധിച്ചത്. ശീതള്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി തര്‍ക്കിച്ചതിന് ശേഷമാണ് ഇവര്‍ ചികിത്സിക്കാന്‍ തയ്യാറായതെന്നും ഇവര്‍ ആരോപിക്കുന്നു.

English summary
Transgenders brutally beaten by kerala police in Trissure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X