കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാൻ ട്രാന്‍സ് പേഴ്‌സൺ, ബുദ്ധിമുട്ടെങ്കിൽ റോഡില്‍ കിടന്നോളു'; നാദിറയെ പുറത്താക്കി ഹോസ്റ്റൽ വാര്‍ഡൻ

Google Oneindia Malayalam News

കൊച്ചി: വുമെണ്‍സ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍. ‍ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു നാദിറ ഇക്കാര്യം വ്യക്തമാക്കിയത്.

കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്‌സിറ്റി വുമെണ്‍സ് ഹോസ്റ്റലാണ് സംഭവം നടന്നത്. വാര്‍ഡന്റെ നിര്‍ദേശപ്രകാരം തന്നെ പുറത്താക്കിയെന്ന് നാദിറ തന്റെ ഫേസ് ബുക്ക് ലൈവിൽ ആരോപിച്ചുയ ഹോസ്റ്റലിലെ റൂം സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് താന്‍ സാറിനെ വിളിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെങ്കിൽ റോഡില്‍ കിടക്കാൻ സാർ പറഞ്ഞതായും നാദിറ പറഞ്ഞു.

nadira

ഇതൊരു ഗുരുതര വീഴ്ചയാണെന്ന് പറഞ്ഞാണ് നാദിറ പ്രതികരിച്ചത്. ഞാൻ ട്രാന്‍സ് പേഴ്‌സണ്‍ ആണ്. അതിനാൽ തന്നെ ആണ് തന്നോട് ഈ രീതിയിൽ പെരുമാറിയത്. പുറത്താക്കിയ സംഭവത്തിൽ എന്നെ പിന്തുണയ്ക്കാൻ കഴിയുന്നവർ ഇടപെടണം. വിഷയത്തിൽ നിയമപരമായിട്ട് മുന്നോട്ട് പോകാനാണ് തീരുമാനം എന്നും നാദിറ പറഞ്ഞു.

സംഭവത്തെ കുറിച്ച് നാദിറ പറയുന്നത് ഇങ്ങനെ ; -

ഞാൻ ഇപ്പോൾ ഉളളത് ശ്രീ ശങ്കരാചര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റിന്റെ മെയിന്‍ സെന്ററായിട്ടുള്ള കാലടിയിൽ ആണ്. ഞാന്‍ ഇവിടെ വുമെന്‍ ഹോസ്റ്റലായിട്ടുള്ള പ്രിയംവദയിലെ ഡെപ്രൂട്ടി വാര്‍ഡന്റെ റൂമില്‍ താല്‍ക്കാലികം ആയി താമസിക്കുന്ന വ്യക്തമായാണ്. എന്നാൽ, രാത്രി 12 മണിയോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സംഭവത്തിന്റെ കാരണം ചോദിച്ചിരുന്നു ഞാൻ. ഒരു ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് ഞാൻ ഹോസ്റ്റലിലെ സാറിനെ വിളിച്ചിരുന്നു.

ഹോസ്റ്റൽ റൂമിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ല. അതിനാലാണ് സാറിന് വിളിച്ചത്. എനിക്ക് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുക്കുന്നതിന്റെ ഭാഗമായി ഫാന്‍ അത്യാവശ്യം ആണ്. ഇല്ലെങ്കില്‍ മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാറിനെ വിളിച്ചു. ഈ സമയത്ത് നാദിറയ്ക്ക് ബുദ്ധിമുട്ട് ആണെങ്കിൽ റോഡില്‍ കിടന്നോളു എന്ന് വളരെ വ്യക്തമായി സാര്‍ പറഞ്ഞു. സാറ് മനസ്സിലാക്കിയിടത്തോളം ഈ കോളേജിലെ അല്ലെങ്കില്‍ ഈ ലോകത്തുള്ള എല്ലാ ട്രാന്‍സ് പേഴ്‌സണ്‍സും റേജില്‍ നില്‍ക്കുന്നവരാണെന്ന ധാരണയിലാണ് എന്നോട് സംസാരിച്ചിരിക്കുന്നത്.

'ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്';വിവാദ പോസ്റ്റിൽ പ്രതിഭയെ സിപിഎം കുരുക്കുമോ ?'ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്';വിവാദ പോസ്റ്റിൽ പ്രതിഭയെ സിപിഎം കുരുക്കുമോ ?

ഈ പുറത്താക്കൽ സംഭവത്തിൽ ഇടപെടാന്‍ കഴിയുന്നവർ ഇടപെട്ട് രംഗത്ത് വരണം. പുറത്ത് റൂം എടുത്ത് താമസിക്കാൻ കഴില്ല. അതിനുളള സാമ്പത്തിക ശേഷിയും ഇല്ല എനിക്കി. അതുകൊണ്ട് മാത്രമാണ് ഇവിടെ റൂം എടുത്ത് ഇവിടെ താമസിക്കേണ്ടി വന്നത്. ഇതൊരു സ്ത്രീയോട് ആണെങ്കിൽ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാനൊരു ട്രാന്‍സ് പേഴ്‌സണ്‍ ആണ്. ഇതിനാൽ, മാത്രം എന്നോട് ഈ രീതിയിൽ പെരുമാറിയത്. സംഭവത്തിൽ താൻ നിയമപരമായി തന്നെ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. - നാദിറ വ്യക്തമാക്കി.

English summary
transwomen nadira mehrin reacted facebook live over expelled from her hostel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X