തിരുവിതാംകൂർ ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ;നിറപുത്തരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നടന്നു നീങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ജീവനക്കാരുടെ ഓണ അലവൻസും ശമ്പള അഡ്വാന്‍സും മുടങ്ങുന്ന സ്ഥിതിയിലാണ് ബോര്‍ഡ്. ഓണഅലവന്‍സും ശമ്പളവും നല്‍കാന്‍ മാത്രം 25 കോടിയോളം രൂപയാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി വരുന്നത്. എന്നാൽ, വെറും അഞ്ചു കോടി രൂപ മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പക്കലുള്ളത്. അതേസമയം, സർക്കാർ സഹായമഭ്യർത്ഥിച്ച് ബോർഡ് കത്തു നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് എൻ വാസു പറഞ്ഞു.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

ഓണത്തിന് ഒരാഴ്ച മുന്‍പ് ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും നല്‍കുന്നതാണ് ദേവസ്വം ബോര്‍ഡ് ഓഫീസുകളിലെ പതിവ് രീതി. സര്‍ക്കാര്‍ സര്‍വ്വീസിന് തത്തുല്യമായ സേവന - വേതന വ്യവസ്ഥകളാണ് ദേവസ്വം ബോർഡിലും ഏർപ്പെടുത്തിയിട്ടുള്ളത്. ജീവനക്കാർക്ക് ഫെസ്റ്റിവല്‍ അലവന്‍സായി 2500 രൂപയും ബോണസായി 4000 രൂപയും എല്ലാവർഷവും നൽകാറുണ്ട്.ഇതിന് പുറമേ,ശമ്പള അഡ്വാന്‍സായി 15000 രൂപയുമാണ് എല്ലാ കൊല്ലവും അനുവദിക്കുന്നത്. ഇത് കഴിഞ്ഞവർഷവും നൽകിയിരുന്നു.

പക്ഷേ ഇക്കുറി ഇതുണ്ടാകാൻ വഴിയില്ല. ഓണ അലവന്‍സും ശമ്പളവും നല്‍കാന്‍ മാത്രം 25 കോടിയോളം രൂപയാണ് ബോര്‍ഡിന് വേണ്ടി വരുന്നത്. എന്നാല്‍, നിലവില്‍ അഞ്ച് കോടി രൂപ മാത്രമാണ് ബോര്‍ഡിന്റെ പക്കലുള്ളത്. സർക്കാർ സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസു സർക്കാരിന് കത്തയച്ചിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന അടിയന്തര സാമ്പത്തിക സഹായത്തോടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് ബോര്‍ഡ് കരുതുന്നത്. കൂടാതെ ദേവസ്വം ബോർഡിൻ്റെ പക്കലുള്ള അഞ്ചുകോടിരൂപ ബോർഡിന് കീഴിൽ വരുന്ന ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കു പുറമേ, ജീവനക്കാർക്ക് ശമ്പളം നൽകാനും പോലും തികയില്ല.

എന്നാൽ,ഭക്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമായതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ അടച്ചിട്ടിരുന്നു. നിലവില്‍ തുറന്നിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. പൂജാദികർമ്മങ്ങളിലടക്കം പങ്കെടുക്കുന്നതിനും ക്ഷേത്ര ശ്രീകോവിലുകൾക്കുള്ളിൽ കൂടുതൽ പേർ ഒരേ സമയം ദർശനത്തിനായി നിൽക്കുന്നതിനു ഇപ്പോഴും വിലക്ക് തുടരുന്നുണ്ട്.

ഇത് കാരണം സ്ഥിരമായി ക്ഷേത്രങ്ങളിൽ വന്നുകൊണ്ടിരുന്ന പ്രായമായ ഭക്തരിൽ പലരും നിലവിൽ രോഗ വ്യാപന പേടിയെത്തുടർന്ന് വരാൻ വിസമ്മതിക്കുകയാണ്.കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് പൂർണമായും വഴിപാടുകൾ ഉൾപ്പെടെ ഓൺലൈൻ മുഖേനയാണ് വലിയ ക്ഷേത്രങ്ങളിങ്ങളടക്കം നടപ്പിലാക്കുന്നത്. ബോര്‍ഡിന്‍റെ കൈവശമുള്ള സ്വര്‍ണ്ണം പണയം വയ്ക്കാന്‍ കോടതിയുടെ അനുമതിക്കായി നടപടികൾ ആരംഭിച്ചു. റിസർവ് ബാങ്ക് അനുമതിയോടെ മാത്രമേ സ്വർണം ബാങ്കിൽ പണയം വയ്ക്കാൻ കഴിയുകയുള്ളൂ. അഞ്ഞൂറ് കിലോ സ്വര്‍ണ്ണമാണ് പണയം വയ്ക്കുന്നത്. എന്നാൽ, ശബരിമല തീർത്ഥാടനം ഇക്കുറിയും മുടക്കമില്ലാതെ തന്നെ തുടരുന്നുണ്ട്. ശബരിമലയില്‍ നിന്നും കിട്ടുന്ന നടവരവാണ് ദേവസ്വം ബോര്‍ഡിന്‍റെ മുഖ്യ വരുമാനം.

അതേ സമയം,നിറപുത്തരി ചിങ്ങമാസ - ഓണക്കാല പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിക്കും. തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്യും.

നിറപുത്തരിപൂജകള്‍ക്കായി 16 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. ശബരിമലയിൽ നെൽകൃഷി ചെയ്ത നെൽകതിരുകളാണ് നിറപുത്തരിക്കായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിൽ തിരുമുറ്റത്തെത്തിക്കുന്ന നെൽക്കറ്റകൾ മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. പൂജകള്‍ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. 16 ന് പുലര്‍ച്ചെ 5.55 ന് മേല്‍ 6.20നകമുള്ള മുഹൂര്‍ത്തത്തിലാണ് ശബരിമലയിൽ നിറപുത്തരി പൂജ നടക്കുന്നത്.

ഓഗസ്റ്റ് 17ന് ചിങ്ങപ്പുലരിയോടനുബന്ധിച്ച് 16 മുതൽ 23 വരെ ഭക്തരെ ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടും. രണ്ട് ഡോസ് കൊവിഡ് വാക്സിനോ 48 മണിക്കൂറിനകമുള്ള കൊവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കും. പൂർണമായും ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന ഭക്തർക്ക് മാത്രമേ ദർശനം അനുവദിക്കൂ.
ഓണ നാളുകളില്‍ കൊവിഡ് പ്രോട്ടോക്കോൾ പൂര്‍ണ്ണമായും പാലിച്ച് ഭക്തര്‍ക്ക് ഓണസദ്യയും നല്‍കും. ഓഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന എട്ട് ദിവസങ്ങളില്‍ പ്രതിദിനം 15,000 ഭക്തർക്ക് വീതം ശബരിമലയിൽ പ്രവേശനം ഉണ്ടാകും. ഓഗസ്റ്റ് 23 ന് ചിങ്ങമാസ ഓണക്കാല പൂജകൾ പൂർത്തിയാക്കി ശബരിമലക്ഷേത്രനട അടയ്ക്കും. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നട വീണ്ടും തുറക്കും.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications