ജവാന്‍ റം ഇനി സ്വപ്‌നത്തില്‍ മാത്രം; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ഉത്പാദനം നിര്‍ത്തിവയ്ക്കുന്നു
പത്തനംതിട്ട: മദ്യപാനികളുടെ ഏറ്റവും പ്രിയപ്പെട്ട വില കുറഞ്ഞ ബ്രാന്‍ഡ് ഏതെന്ന് ചോദിച്ചാല്‍ പലരും ഒറ്റ വാക്കില്‍ പറയും അത് ജവാനാണെന്ന്. വിലക്കുറവില്‍ ലഭിക്കുന്ന അടിപൊളി മദ്യമായതിനാല്‍ ഏറെ ആരാധകരാണ് ജവാനുള്ളത്. എന്നാല്‍ മദ്യപാനികളെ ആകെ സങ്കടത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ജവാന്റെ ഉദ്പാദനം നിര്‍ത്തിവച്ചു. ഇവിടെയായിരുന്നു ജവാന്‍ റം ആകെ ഉത്പാദിപ്പിച്ചിരുന്നത്. ഇവിടെ ഉത്പാദനം നിര്‍ത്തിവയ്ക്കുന്നതോടെ ജവാന്റെ ലഭ്യത ഇല്ലാതായേക്കും.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറി. ഇവിടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉത്പാദനം നിര്‍ത്തിവയ്‌ക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ടാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തല്‍ നടത്തിയത്. 20,000 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റെന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നത്. ഫാക്ടറിയിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ സ്വകാര്യ എജന്‍സിക്കാണ് നല്‍കിയത്. അറ് മാസത്തേക്കായിരുന്നു കരാര്‍.

എറണാകുളത്തെ കേറ്റ് എഞ്ചിനിയറിംഗ് എന്ന സ്ഥാപനാണ് ഇ കരാര്‍ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളില്‍ 36 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ ഈ കാലയളവിലാണ് ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തിയത്. നാല് തവണയായി രണ്ട് ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റില്‍ നിന്ന് വില്‍പ്പന നടത്തുകയായിരുന്നു. കേരളത്തില്‍ എത്തും മുമ്പ് 50 രൂപ നിരക്കിലാണ് സ്പിരിറ്റ് വിറ്റതെന്നാണ് നിഗമനം.

ബിഗ് ബോസ് ആരാധകർക്ക് സന്തോഷ വാർത്ത; കാത്തിരുന്ന പ്രഖ്യാപനം.. ഫിനാലെ നടക്കുക ഇവിടെ വെച്ച്?
സുരേന്ദ്രന്റെ അധ്യക്ഷ സ്ഥാനം തെറിക്കും?; പകരക്കാരനെ തേടി കേന്ദ്രം, ആലോചന ആ പേരിലേക്ക്
ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം