ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനെ ട്രോളിക്കൊന്നു...പൊളിച്ചു.. തകര്‍ത്തു..തിമിര്‍ത്തു..

  • By: അനാമിക
Subscribe to Oneindia Malayalam

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് 2017നെ ട്രോളന്‍മാര്‍ അങ്ങേറ്റെടുത്തിരിക്കുകയാണ്. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും അടക്കമുള്ള മികച്ച ചിത്രങ്ങളെ സൗകര്യപൂര്‍വ്വം തഴഞ്ഞ് പുലിമുരുകനെ മാത്രം പരിഗണിച്ചതിനാലാണ് ട്രോളന്‍മാര്‍ കലിച്ചിരിക്കുന്നത്.

താരരാജാക്കന്‍മാരെ സുഖിപ്പിക്കുന്നതാണ് മിക്ക ഫിലിം അവാര്‍ഡ് വേദികളിലും കണ്ടുവരുന്നത്. വന്‍നിര താരങ്ങളെ അണിനിരത്തി കയ്യടിയും പണവും ഉണ്ടാക്കുക എന്നതിലപ്പുറം മികച്ച സിനിമകളേയോ അഭിനേതാക്കളേയോ അല്ല അവാര്‍ഡ് നിശകള്‍ ഉന്നം വെയ്ക്കുന്നത് എന്നതിന്റെ ഉദാഹരണമായിരുന്നു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2017. ഇതിനെയാണ് ട്രോളന്‍മാര്‍ പൊളിച്ച് കയ്യില്‍ കൊടുത്തിരിക്കുന്നത്.

പുലിക്ക് മാത്രമില്ല

മികച്ച ജനപ്രിയ ചിത്രം, മികച്ച നടന്‍, ക്യാമറ, വില്ലന്‍, സഹനടി, എഡിറ്റിംഗ് തുടങ്ങി പുലിമുരുകന്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്ന പുലിക്ക് മാത്രമേ ഇനി അവാര്‍ഡ് കിട്ടാനുള്ളൂ.

തീയറ്ററിനടുത്തുള്ളവർക്കും കിട്ടി

പുലിമുരുഗന്‍ കളിക്കുന്ന തീയറ്ററിനടുത്തുള്ള വീട്ടുകാര്‍ക്കും കിട്ടി അവാര്‍ഡ്. വീട് തീയറ്ററിനടുത്തായതിനാല്‍ ചാനലുകാര്‍ തന്നിട്ട് പോയതാണെന്ന് ഒരു ട്രോള്‍.

അത് ന്യായം

ആദ്യമായി പുലിമുരുകനാണല്ലോ 100 കോടി ക്ലബ്ബില്‍ കടന്നത്. അപ്പോ പിന്നെ കൂടുതല്‍ അവാര്‍ഡുകള്‍ ആ സിനിമയ്ക്ക് നല്‍കേണ്ടേ..ന്യായം.

കാണാൻ വന്നവനും കൊടുക്കണമല്ലോ

പുലിമുരുകന്‍ പോസ്റ്റര്‍ ഒട്ടിച്ചവന് വരെ കിട്ടി അവാര്‍ഡ്. അപ്പോള്‍ പിന്നെ അവാര്‍ഡ് ഷോ കാണാന്‍ വന്നവനും കൊടുക്കണമല്ലോ..

ഒരു പൊന്നാടയെങ്കിലും..

പാവം പുലി, അവാര്‍ഡ് കിട്ടാത്തതില്‍ വിഷമിച്ച് ഏഷ്യാനെറ്റ്കാരുടെ കാല് വരെ പിടിച്ചു. ഒരു പൊന്നാടയെങ്കിലും കൊടുത്ത് വിടെടേയ്..

ചെരുപ്പ് ഒഴിവാക്കാൻ പറ്റ്വോ

പുലിമുരുകില്‍ അഭിനയിച്ചവര്‍ക്കും അണിയറക്കാര്‍ക്കും അയല്‍വീട്ടുകാര്‍ക്കും വരെ അവാര്‍ഡ് കൊടുത്തു. അപ്പോള്‍ ലാലേട്ടനിട്ട ചെരുപ്പ് മറക്കാന്‍ പറ്റുമോ..

കാട്ടിലും രക്ഷയില്ല

അവാര്‍ഡ് കിട്ടാത്ത പുലിയുടെ വിഷമം പുലിക്കല്ലേ അറിയൂ. കാട്ടില്‍ ജീവിക്കാന്‍ പറ്റാതത്ര നാണക്കേടായീന്ന്..എന്താല്ലേ.

ഗപ്പിയോ...അതെന്ത്..

ഗപ്പി കണ്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഏഷ്യാനെറ്റ്കാരന്‍ എന്ത് പറയാനാ. ഗപ്പിയോ..അത് കടിക്കുമോ?

ട്രോളി ട്രോളിക്കൊന്നു

പുലിയൊഴികെ മറ്റെല്ലാരും അവാര്‍ഡ് വാങ്ങിയതിനെ എത്ര ട്രോളിയിട്ടും ട്രോളന്‍മാര്‍ക്ക് മതിയായ മട്ടില്ല. എല്ലാരും വാങ്ങട്ടെ അവാര്‍ഡ്..

പുലിമുരുകന്‍ സ്‌കസസ് പാര്‍ട്ടി

അല്ല പരിപാടിയുടെ പേരെന്താന്നാ പറഞ്ഞേ...ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് എന്നതിനേക്കാള്‍ പുലിമുരുകന്‍ സ്‌കസസ് പാര്‍ട്ടി എന്നത് തന്നെയാ ചേര്‍ച്ച

ലാലിസോം പോളിസോം

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ ട്രോളന്‍മാര്‍ക്ക് ചാകരയായത് മോഹന്‍ലാലിന്റെ ലാലിസമായിരുന്നു. ഇത്തവണയും ഒട്ടും മോശമല്ല. പോളിസമുണ്ട്.

ദേ വന്നേക്കണു നിനറെ മോൻ

ട്രോളന്‍മാര്‍ വലിച്ചുകീറി ഒട്ടിച്ച നിവിനെ കാണണോ..അരശുംമൂട്ടില്‍ അപ്പുക്കുട്ടനോട് ചെറ്യോരു സാമ്യമില്ലേന്നാ..

മാന്‍ഡ്രേക്ക് പ്രതിമ വാങ്ങിയതാണോ

കഴിഞ്ഞ വര്‍ഷത്തെ ട്രോളന്‍മാരുടെ ഇരയായ മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും നിവിന്‍ പോളി ആ മാന്‍ഡ്രേക്ക് പ്രതിമ വാങ്ങിയതാണോ എന്നു സംശയിച്ചാലും കുറ്റം പറയാനൊക്കില്ല.

പണിയെടുപ്പിച്ച് നടുവൊടിക്കും

കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനെക്കൊണ്ട പണിയെടുപ്പിച്ച് നടുവൊടിച്ചവരാ..ഇത്തവണ പാവം നിവിനായി ഇര. കണ്ണീച്ചോര ഇല്ലാത്തവന്‍മാര്‍ തന്നെ.

English summary
Trolls for Pulimurugan and Nivin Pauly for Asianet Film Awards 2017.
Please Wait while comments are loading...