ട്രോഫി കമ്മിറ്റിയും പ്ലാസ്റ്റിക് ഉപേക്ഷിച്ചു; മഹാഗണി മരത്തില്‍ ഒരുക്കിയ ശില്‍പങ്ങള്‍ ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

ചെമനാട്: റവന്യു ജില്ലാ കലോത്സവത്തില്‍ ട്രോഫി കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇത്തവണ വേറിട്ടു നിന്നു. മത്സര വിജയികള്‍ക്ക് വിതരണം ചെയ്യേണ്ട 950 ട്രോഫികള്‍ മരത്തിലാണ് രൂപകല്‍പ്പന ചെയ്തത്. സാധാരണ പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവ ഉപയോഗിച്ചായിരുന്നു ഇവ നിര്‍മ്മിച്ചിരുന്നത്. പ്ലാസറ്റിക് ട്രോഫികള്‍ക്ക് വില കുറവായതിനാല്‍ കാലങ്ങളായി ഇതായിരുന്നു നല്‍കിയിരുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ യുവജനോത്സവത്തില്‍ കര്‍ശനമായി പാലിക്കേണ്ടതിനാല്‍ ട്രോഫി കമ്മിറ്റി തുടക്കത്തില്‍ തന്നെ അതിന് വേണ്ട നടപടികള്‍ തുടങ്ങിയിരുന്നു.

മരത്തില്‍ രൂപകല്‍പ്പന ചെയ്യാന്‍ ഏറെ പണച്ചെലവ് വരുമെന്ന് മുന്നില്‍ കണ്ട കമ്മിറ്റി ക്വട്ടേഷന്‍ വാങ്ങിയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ബങ്കളത്തെ മധുവിന്റെ നേതൃത്വത്തിലായിരുന്നു 950 ട്രോഫികള്‍ നിര്‍മ്മിച്ചത്. മഹാഗണി മരത്തിലായിരുന്നു രൂപകല്‍പ്പന. റോളിംഗ് ട്രോഫികള്‍ സാധാരണ രീതിയില്‍ പിത്തളയില്‍ നിര്‍മ്മിച്ചവയാണ്.

trofi

ട്രോഫി കമ്മിറ്റി കണ്‍വീനര്‍ സി.എല്‍ മുഹമ്മദ് യാസര്‍ ചെമനാട്, സഹഭാരവാഹികളായ കണ്ണൂര്‍ അബ്ദുല്ല, അന്‍വര്‍ ചെമനാട്, അന്‍ഷാദ് കെ.വി, അഫ്‌സല്‍ സി.എം, അബ്ദുല്‍ ഖാദര്‍, ദീപടീച്ചര്‍, റൗഫ് തുടങ്ങിയവര്‍ ട്രോഫി കമ്മിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. വൈകിട്ട് നാലു മണിക്ക് നടക്കുന്ന സമാപനസമ്മേളനത്തില്‍ ട്രോഫികള്‍ വിതരണം ചെയ്യും.

English summary
Trophy committee denied plastic; arts of Mahagony

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്