കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് 6000 ടര്‍ക്കി കോഴികളെ കൊന്നു

  • By Sruthi K M
Google Oneindia Malayalam News

കൊല്ലം: ആലപ്പുഴയിലും എറണാകുളത്തുമൊക്കെ തറാവുകളെ കൂട്ടത്തോടെ കൊന്നതിനു പിന്നാലെ ടര്‍ക്കി കോഴികളെയും കൊന്നൊടുക്കി. കൊല്ലം ജില്ലയില്‍ ടര്‍ക്കി കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. നാടെങ്ങും ഇപ്പോള്‍ പക്ഷിപ്പനി ഭീതിയിലാണ്. കരീപ്പുഴയിലെ ടര്‍ക്കി ഫാമിലെ 6000 ടര്‍ക്കി കോഴികളെയാണ് കൊന്നൊടുക്കിയത്.

നേരത്തെ വിവിധ ജില്ലകളില്‍ ആയിരക്കണക്കിന് താറാവുകളെ തീയിലേക്ക് വലിച്ചെറിയുകയാണ് ഉണ്ടായത്. ഇവിടെയും ആയിരക്കണക്കിന് ടര്‍ക്കി കുഞ്ഞുങ്ങളെയാണ് ആരോഗ്യ വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ കൊന്നത്. നിലവില്‍ കൊന്ന ടര്‍ക്കി കോഴികളെ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാനാണ് നീക്കം.

birdflu

പ്രദേശത്ത് നേരത്തെ ചത്ത പക്ഷികളെ സംസ്‌കരിച്ചതില്‍ അപാകത വന്നതില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി ആരോഗ്യ വകുപ്പ് എടുത്തത്. ഫാമിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളുടെയും മുട്ടയുടെയും വ്യാപാരവും നിരോധിച്ചിട്ടുണ്ട്.

പക്ഷികളെ ഇവിടങ്ങളില്‍ നിന്നും കയറ്റുമതി ചെയ്യുന്നതിനും അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.

English summary
Turkey hens death in Kollam due to bird flu confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X