• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമസഭ തിരഞ്ഞെടുപ്പിലും ട്വന്റി 20 കരുത്തുകാട്ടും, രണ്ടും കൽപ്പിച്ച് മത്സര രംഗത്തേക്ക്, പ്രഖ്യാപനങ്ങൾ ഇങ്ങനെ

കൊച്ചി: ഇടതുപക്ഷത്തെയും യുഡിഎഫിനെയും ഞെട്ടിച്ചുകൊണ്ടാണ് ട്വന്റി 20 ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നേരിട്ടത്. കിഴക്കമ്പലത്തെ കൂടാതെ മറ്റ് പഞ്ചായത്തുകളിലും ട്വന്റി 20 ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ആദ്യമായി മത്സരിച്ച ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, പഞ്ചായത്തുകളിലാണ് ഭരണം ഉറച്ചിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ പ്രതിപക്ഷം പോലുമില്ലാതെ 14 സീറ്റുകളിലും ട്വന്റി 20 തൂത്തുവാരി. എന്നാല്‍ ഇതിന് പിന്നാലെ നിര്‍ണായകമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ട്വന്റി 20. വിശദാംശങ്ങളിലേക്ക്..

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം

തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം

ഇത്തവണയും കിഴക്കമ്പലത്ത് എല്ലാ സീറ്റിലും ട്വന്റി20യാണ് വിജയിച്ചത്. മഴുവന്നൂര്‍ പഞ്ചായത്തിലും സമാന നേട്ടം തന്നെ ട്വന്റി20 സ്വന്തമാക്കി. വോട്ടെടുപ്പ് ദിനത്തില്‍ കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മര്‍ദിച്ച ഏഴാം വാര്‍ഡിലും ട്വന്റി20യുടെ തേരോട്ടമാണ് കണ്ടത്. നേരത്തെ ദമ്പതികള്‍ക്ക് മര്‍ദനമേറ്റത് ഇവിടെ വലിയ വാര്‍ത്തയായിരുന്നു. അതുപോലെ തന്നെ ജനവികാരം ട്വന്റി20ക്കൊപ്പമായിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കിയ കിഴക്കമ്പലം ആസ്ഥാനമായ ട്വിന്റി 20 കൂട്ടായ്മ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

നാല് പഞ്ചായത്തുകളിലും

നാല് പഞ്ചായത്തുകളിലും

ഇത്തവണ മത്സരിച്ചത നാല് പഞ്ചായത്തുകളും ഭരണം പിടിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രഖ്യാപനം ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രഖ്യാപിച്ചത്.

വിമര്‍ശനങ്ങളെ തള്ളി

വിമര്‍ശനങ്ങളെ തള്ളി

അന്ന കിറ്റക്‌സിന്റെ സിഎസ്ആര്‍ സംരഭമാണ് ട്വന്റി 20 എന്ന വിമര്‍ശനങ്ങളെ സാബു ജേക്കബ് തള്ളിക്കളഞ്ഞു. 2012ലാണ് ട്വിന്റി് 20 പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് സിഎസ്ആര്‍ ബില്‍ പാസായിട്ടില്ല. ട്വിന്റി് 20 പഞ്ചായത്തും സിഎസ്ആറും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതിയില്ലാതെ

അഴിമതിയില്ലാതെ

പഞ്ചായത്തിന്റെ ഫണ്ട് അഴിമതിയില്ലാതെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ട്വിന്റി് 20 ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കിഴക്കമ്പലത്തെ ട്വിന്റി് 20 ഭരണത്തിന്റെ വിലയിരുത്തലാണ് ഈ വിജയം. പലരും കളിയാക്കിയെങ്കിലും ുനങ്ങള്‍ അതെല്ലാം തള്ളിക്കളഞ്ഞ് ഇതാണ് ശരിയായ ജനാധിപത്യ ഭരണമാണെന്ന് അംഗീകരിച്ചു.

cmsvideo
  നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
  ബദല്‍ സംവിധാനങ്ങള്‍

  ബദല്‍ സംവിധാനങ്ങള്‍

  രാഷ്ട്രീയ പ്രസ്താനങ്ങളില്‍ നിന്ന് ജനങ്ങള്‍ അകന്നുപോകുകയാണെന്ന് ഇതൊക്കെ അടവരയിടുന്നു. ബദല്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് പല സ്ഥലങ്ങളിലും ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ബിജെപി ദേശീയ നേതൃത്വം പ്രതീക്ഷിച്ചത് നടന്നു.. സംസ്ഥാന നേതാക്കൾക്ക് ചങ്കിടിപ്പ്..കണക്കുകൾ പറയുന്നത്

  പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ 'ജയ് ശ്രീറാം' ബാനര്‍, ബിജെപി ആഘോഷം വിവാദത്തിൽ

  ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് ആപ്പ് വച്ച് സിപിഐ; ഒരു അല്‍ഭുതവും സംഭവിക്കില്ല, വന്‍ പ്രഖ്യാപനം നാളെ

  ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

  English summary
  Twenty20 People's Alliance has announced its decision to contest in Kerala assembly elections 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X