കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസുകള്‍ മറിഞ്ഞു, 30തോളം പേര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ബുധനാഴ്ച്ച ജില്ലയിലെ രണ്ടിടങ്ങളിലായി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച രണ്ടു ബസുകള്‍ നിയന്ത്രണം വിട്ടുമറിഞ്ഞു.ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേടില്‍ നിന്നും സന്ദര്‍ശനം നടത്തി വന്നിരുന്ന ബസ് ഇടുക്കി പള്ളിക്കവലക്കു സമീപം നിയന്ത്രണം വിട്ടുമറിഞ്ഞതാണ് ആദ്യത്തെ അപകടം.ഇറക്കമിറങ്ങി വന്ന വാഹനം നിയന്ത്രം നഷ്ടപ്പെട്ട് മരത്തിലിടിച്ചശേഷം മറിയുകയായിരുന്നു.

സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം മൂന്നാറിനടുത്ത് കുഞ്ചിതണ്ണിയിലാണ് മറ്റൊരു ടൂറിസ്റ്റ് ബസ് മറഞ്ഞ് രണ്ടാമത്തെ അപകടം ഉണ്ടായത്.തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ഈ ബസും നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന 26 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. രാമക്കല്‍മേടിനു സമീപമുണ്ടായ അപകടത്തില്‍ അഞ്ചോളംപേര്‍ക്കാണ് നിസ്സാരമായി പരിക്കേറ്റിരുന്നത്. യാത്രക്കാരുടെ അത്ഭുതപരമായ രക്ഷപ്പെടല്‍ എന്നാണ് രണ്ട് അപകട സ്ഥലങ്ങളിലെയും പ്രദേശവാസികള്‍ പറയുന്നത്.

accident

തമിഴ്‌നാട്ടില്‍ നിന്നു വരുന്നതിനിടയില്‍ ബൈസണ്‍വാലി കോമാളികുടിക്കു സമീപം മിനി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. കുത്തനെയുള്ള ഇറക്കമായതിനാലാണ് അപകടമുണ്ടായത്. ഡ്രൈവര്‍മാരുടെ പരിചയക്കുറവും റോഡുകളുടെ ശോച്യവസ്ഥയുംമൂലം തുടര്‍ച്ചയായി അപകടങ്ങള്‍ പതിവായ മേഖലയാണ് ബസ് മറിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.സംഭവത്തില്‍ പരിക്കേറ്റവരെ അടിമാലി, ചിത്തിരപപുരം എന്നിവടങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി ആരുടെയും നില ഗുരുതരമല്ല.

English summary
two accidents in idukki-around 30 people got injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X