തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം: മണിപ്പൂരില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
ഷില്ലോങ്: വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും എംഎല്‍എമാരുമായ രണ്ട് പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രാജ്കുമാർ ഇമോ സിങ്ങ്, യാംതോംഗ് ഹാക്കിപ്പ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നേതാക്കളുടെ കൂടുമാറ്റം.
പാര്‍ട്ടി വിട്ട നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നില്ല, അവര്‍ സ്വന്തം താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിക്കുമെന്നും പാര്‍ട്ടി വിട്ട രണ്ട് എംഎല്‍എമാര്‍ പറഞ്ഞു.

കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെയും മണിപ്പൂരില്‍ പാർട്ടിയുടെ ചുമതലയുള്ള സംബിത് പത്രയുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും ബിജെപിയിൽ ചേർന്നത്. കോൺഗ്രസുമായി ദീര്‍ഘകാല ബന്ധമുള്ള സംസ്ഥാനത്തെ ശ്രദ്ധേയമായ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് രാജ്കുമാർ ഇമോ സിങ്ങ്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നുവെങ്കിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അടുത്തിടെ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍

രാജ്യത്തിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് രാജ്കുമാർ ഇമോ സിങ്ങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2017-ൽ മണിപ്പൂർ ക്രമസമാധാന പ്രശ്‌നങ്ങൾക്കും പതിവ് ഉപരോധങ്ങൾക്കും മലയോര, താഴ്‌വര പ്രദേശങ്ങൾ തമ്മിലുള്ള വിഭജനത്തിനും പേരുകേട്ടതാണ്, എന്നാൽ ഇത് ഇനി അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്കുമാർ ഇമോ സിങ്ങിന്റെ പിതാവ് രാജ്കുമാർ ജയ്ചന്ദ്ര സിംഗ് മണിപ്പൂരിന്റെ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്ത് നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയുമായിരുന്നു. മോദി സർക്കാരിന് കീഴിൽ വടക്കുകിഴക്കൻ മേഖലകൾ തങ്ങളുടെ വ്യക്തിത്വം സ്ഥാപിച്ചുവെന്നും കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും ഈ പ്രദേശം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പതിവായി സന്ദർശിക്കുന്നത് ഉറപ്പാക്കുകയും ചെയ്തുവെന്നും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സോനോവാൾ പറഞ്ഞു.

2017 ല്‍ ബി ജെ പി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തിയത് മുതല്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും നിരവധിനേതാക്കളെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. അതേസമയം, അടുത്തവര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും തങ്ങള്‍ വിജയിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് വൻ വിജയം പ്രവചിക്കുന്ന പ്രമേയം ഞായറാഴ്ച നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ബി ജെ പി പാസാക്കുകയും ചെയ്തിരുന്നു.

ഡിജിറ്റൽ പണമിടപാടുകൾക്കും സുതാര്യതയ്ക്കും ഊന്നൽ നൽകി അഴിമതി രഹിത ഭരണം നൽകുന്ന പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും നേതൃത്വത്തെയും നയങ്ങളെയും പ്രമേയും പ്രശംസിച്ചു. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായ രൂപപ്പെടുത്തിയ രീതിയെ പ്രമേയം അഭിനന്ദിക്കുന്നതായും പ്രതിപക്ഷം അവസരവാദ രാഷ്ട്രീയത്തിൽ ഏർപ്പെട്ടതിനെ അപലപിക്കുന്നതായും ധനമന്ത്രി നിർമ്മല സീതാരാമനും പറഞ്ഞിരുന്നു.
വെളിച്ചം ദുഃഖമല്ലുണ്ണീ... : പുത്തന്‍ ചിത്രങ്ങളുമായി പ്രിയ താരം രജിഷ വിജയന്‍












Click it and Unblock the Notifications