തിരുവനന്തപുരത്ത് സംഘര്‍ഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

  • Posted By:
Subscribe to Oneindia Malayalam
cmsvideo
സംസ്ഥാനത്ത് വീണ്ടും CPM-BJP സംഘർഷം | Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതിന് പിന്നാലെ തലസ്ഥാനത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കരിക്കകത്ത് സിപിഎം ബിജെപി സംഘര്‍ഷത്തിനിടെയാണ് രണ്ടുപേര്‍ക്ക് വെട്ടേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാടകാന്ത്യം! സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്, പാാട്ടീദാറുകള്‍ക്ക് നേട്ടം!!

മേയര്‍ വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം കരിക്കകത്ത് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇവിടെ സംഘര്‍ഷം തുടങ്ങിയത്. ഇതിനിടയിലാണ് പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്ക് വെട്ടേറ്റത്.

bjpldf

ഇതിനുശേഷം സിപിഎം ജില്ലാകമ്മിറ്റി ഓഫിസിനുനേരെ കല്ലേറുമുണ്ടായി. ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്. പോലീസിന്റെ സാന്നിധ്യത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.

തലസ്ഥാനത്തെ സംഘര്‍ഷത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. അക്രമം നേരിടുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് മന്ത്രി ആരോപിച്ചു. ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതെന്നും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

English summary
two cpm activists hacked in Thiruvananthapuram
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്