കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യയുടേയും സയനയുടേയും തിരോധാനം.. ഇരുവരുടേയും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി.. ദുരുഹത

  • By Aami Madhu
Google Oneindia Malayalam News

പത്തനംതിട്ട മുക്കൂട്ടുതറിയില്‍ നിന്ന് കാണാതായ ജസ്നയെ കുറിച്ചുള്ള അന്വേഷണം ഇതുവരേയും എവിടേയും എത്തിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് ജസ്നയെ കാണാതായത്. അച്ഛന്‍റെ പെങ്ങളുടെ വീട്ടിലേക്ക് ഇറങ്ങിയ ജസ്ന പിന്നീട് അപ്രത്യക്ഷമാവുകയായിരുന്നു.ബെംഗളൂരുവില്‍ ഉണ്ടെന്നും പലയിടങ്ങളിലായി കണ്ടെന്നുമൊക്കെ വിവരങ്ങള്‍ ലഭിച്ചു. പലയിടങ്ങളിലും പോലീസ് തിരഞ്ഞു. എന്നാല്‍ ഒരു തുമ്പ് പോലും നല്‍കാതെ ഇപ്പോഴും ജസ്ന കാണാമറയത്താണ്.

ജസ്നയ്ക്ക് മുന്‍പ് കേരളത്തെ ഞെട്ടിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു തിരോധാനം ഉണ്ടായിരുന്നു. കോന്നിയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികള്‍. രാജി, ആതിര എസ് നായര്‍, ആര്യ കെ സുരേഷ്. മൂന്ന് പേരും ഒരു സുപ്രഭാതത്തില്‍ വീട് വിട്ട് ഇറങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് കേരളം കേട്ടത് മൂവരുടേയും കൂട്ടമരണമായിരുന്നു.ഇപ്പോഴും മരണകാരണം ദുരൂഹമായി തുടരുകയാണ്.

സമാന സാഹചര്യത്തില്‍ മറ്റൊരു തിരോധാനമാണ് കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിലെ പാനൂര്‍ സ്വദേശികളായ 20 കാരികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് അഞ്ച് ദിവസമായി. പതിവ് പോലെ കോളേജിലേക്ക് പോയ പെണ്‍കുട്ടികള്‍ മടങ്ങി വന്നിട്ടില്ല. ഇതുവരെ ഇരുവരേയും കുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല.

 കാണാതാവുന്നത് എങ്ങോട്ട്?

കാണാതാവുന്നത് എങ്ങോട്ട്?

2015 ജൂലൈയിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ രാജിയേയും ആതിരയയേും ആര്യയേയും കാണാതാകുന്നത്. സ്കൂളില്‍ നിന്ന് വൈകീട്ട് ഇറങ്ങിയ ശേഷം മൂന്ന് പേരേയും കാണാതാവുകയായിരുന്നു. പിന്നീട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. പല രീതിയിലും പോലീസ് അന്വേഷണം നടത്തി.

ഒന്നും പറയാതെ പോയി

ഒന്നും പറയാതെ പോയി

മൂന്ന് പേരുടേയും ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഒന്നും കണ്ടെത്താനായില്ല. ഇടയ്ക്ക് ബെംഗളൂരുവിലാണെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തിയെങ്കിലും പെണ്‍കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

ദുരൂഹത ബാക്കിയാക്കി മരണം

ദുരൂഹത ബാക്കിയാക്കി മരണം

ഒടുവില്‍ പെണ്‍കുട്ടികളെ കാണാതായ നാലം ദിവസം കേരളത്തെ ഞെട്ടിച്ച് ആ ദുരന്ത വാര്‍ത്ത എത്തി. ഒറ്റപ്പാലത്തിനടത്ത് മങ്കരക്ക് സമീപം റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അല്‍പം മാറി പാതി ജീവനായി മൂന്നാമത്തെ പെണ്‍കുട്ടിയും.

 ഇരുട്ടില്‍ തപ്പി പോലീസ്

ഇരുട്ടില്‍ തപ്പി പോലീസ്

രാജിയേയും ആതിര എസ് നായരേയും മരിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയത്. ആര്യയെ ഇവരുടെ മൃതദേഹങ്ങളില്‍ നിന്ന് ദൂരെ മാറി ഗുരുതരമായി പരിക്കേറ്റ നിലയിലും. ഉടനെ തന്നെ ആര്യയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ആര്യയും മരണത്തിന് കീഴടങ്ങി. എല്ലാ ദുരൂഹതകളും ബാക്കിയാക്കി. ഇപ്പോഴും പെണ്‍കുട്ടികളുടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

 ഇരുവരും പോയത് എങ്ങോട്ട്

ഇരുവരും പോയത് എങ്ങോട്ട്

സമാന സാഹചര്യത്തിലാണ് കണ്ണൂരിലെ പാനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ദൃശ്യ (20), സയന (20) എന്നിവരെ കാണാതായത്. പതിവ് പോലെ ഇരുവരും കോളേജിലേക്ക് പോയതായിരുന്നു. ഇരുവരും പാനൂരിലെ റസിഡന്‍സി കോളേജിലെ രണ്ടാംവര്‍ഷ ലാബ് ടെക്നീഷ്യന്‍ ഡിഗ്രീ കോഴ്സ് വിദ്യാര്‍ത്ഥിനികളാണ്.

 വീട്ടില്‍ തിരിച്ചെത്തിയില്ല

വീട്ടില്‍ തിരിച്ചെത്തിയില്ല

വൈകീട്ട് ഏറെ വൈകിയിട്ടും പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താഞ്ഞതോടെ വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഇരുവരുടേയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഫോണുകള്‍ അവസാനമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സ്വീച്ച് ഓഫാണ്.

 പലയിടങ്ങളിലും കണ്ടെന്ന്

പലയിടങ്ങളിലും കണ്ടെന്ന്

പിന്നീട് ഇരുവരുടേയും ഫോണുകള്‍ ഓണായിട്ടില്ല. മൈസൂര്‍ , തളിപ്പറമ്പ്, എറണാകുളം ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഇരുവരേയും പോലുള്ള കണ്ടതായി വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ അവര്‍ കാണാതായ പെണ്‍കുട്ടികള്‍ തന്നെയാണോയെന്ന് പോലീസിന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

 വീട്ടുകാര്‍ എതിര്‍ത്തു

വീട്ടുകാര്‍ എതിര്‍ത്തു

സയനയും ദൃശ്യയും ചെറുപ്പം മുതലേയുള്ള കൂട്ടുകാരാണ് ഇരുവരുടേയും സൗഹൃദത്തെ വീട്ടുകാര്‍ ശാസിച്ചിരുന്നു. ഇരുവരും മണിക്കൂറുകളോളം ഫോണ്‍ ചെയ്യാറുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇത് വീട്ടുകാര്‍ പലപ്പോഴും എതിര്‍ത്തിരുന്നു.ഇതിനിടെ ദൃശ്യയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു.

 സ്കൂട്ടറില്‍ എത്തി

സ്കൂട്ടറില്‍ എത്തി

സയനയുടെ സ്കൂട്ടറിലാണ് ഇരുവരും പാനൂരില്‍ അവസാനമായി എത്തിയത്.റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലാണ് സ്കൂട്ടര്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്.എന്നാല്‍ തിരോധാനത്തിന് തെളിവ് നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

 ട്രെയിന്‍ വിവരം ചോദിച്ചു

ട്രെയിന്‍ വിവരം ചോദിച്ചു

കാണാതായ അന്ന് ഇരുവരും പാറാട് ട്രാവല്‍ ഏജന്‍സിയില്‍ തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വിവരം ചോദിച്ചതായി വിവരമുണ്ട്. തിരുവനന്തപുരത്ത് നടത്തിയ അന്വേഷണത്തില്‍ പോലീസിന് തുമ്പുകളൊന്നും ലഭിച്ചിട്ടില്ല.

English summary
two girls missing from kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X