കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; കൊച്ചി മേയര്‍ സൗമിനി ജയിന്‍ അടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍

Google Oneindia Malayalam News

തിരുവനന്തപരും: ആശങ്കയുണര്‍ത്തി സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നു. ഇന്നലെ അര്‍ധരാത്രിയും ഇന്ന് പുലര്‍ച്ചയുമായി രണ്ടുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ സ്വദേശി ക്ലീറ്റസസ്(82), അരീക്കോട് സ്വദേശി അഹമ്മദ് ഹംസ(72) എന്നിവരാണ് മരിച്ചത്. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസ് ഇന്നലെ രാത്രിയോടെ വീട്ടില്‍ വെച്ച് മരിക്കുകയായിരുന്നു.

പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ക്ലീറ്റസിന്‍റെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു.
നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കൊവിഡ് ബാധിതനായി കഴിഞ്ഞ 12 ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

coronacontainment-1

Recommended Video

cmsvideo
രാജ്യത്തെ ഞെട്ടിച്ചിതാ കോവിഡ് ബാധിച്ച മലപ്പുറം കളക്ടർ | Oneindia Malayalm

അതേസമയം, നഗരസഭാ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയര്‍ സൗമിനി ജെയിന്‍ അടക്കമുള്ളവര്‍ സ്വയം നിരീക്ഷമത്തില്‍ പോയി. മേയര്‍ക്കൊപ്പം വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊച്ചിയിലെ പല പ്രദേശങ്ങളിലും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമകൊച്ചിയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമായിരുന്നു ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്; മരണം ഉണ്ടാവാൻ കാരണം എന്ത് , വിവരണവുമായി ഡോക്ടറുടെ കുറിപ്പ്ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്; മരണം ഉണ്ടാവാൻ കാരണം എന്ത് , വിവരണവുമായി ഡോക്ടറുടെ കുറിപ്പ്

 യുഎഇക്ക് ശേഷം ആര്; ബഹ്റിനോ ഒമാനോ; ഇസ്രായേലിലേക്ക് വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി യുഎഇക്ക് ശേഷം ആര്; ബഹ്റിനോ ഒമാനോ; ഇസ്രായേലിലേക്ക് വിളിച്ച് ഒമാന്‍ വിദേശ കാര്യ മന്ത്രി

പെരിയ കൊലപാതകം: സിബിഐ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്, കേസ് അട്ടിമറിക്കുന്നുവെന്ന് മുല്ലപ്പള്ളിപെരിയ കൊലപാതകം: സിബിഐ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്, കേസ് അട്ടിമറിക്കുന്നുവെന്ന് മുല്ലപ്പള്ളി

English summary
two more covid positive death confiermed in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X