കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണക്കെട്ടില്‍ വീണ യുവാവിനെ രക്ഷിക്കാനിറങ്ങിയ ബാബുവിന് സര്‍ക്കാരിന്റെ 10 ലക്ഷം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് കാണാനെത്തിയ യുവാവ് റിസര്‍വോയറില്‍ മുങ്ങി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. റിസര്‍വോയറില്‍ മുങ്ങിമരിച്ച ചെലോട് പത്തായക്കോട് മമ്മൂട്ടിയുടെ മകന്‍ റൗഫിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും റൗഫിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മുങ്ങി മരിച്ച ആനക്കണ്ടി വാസുവിന്റെ മകന്‍ ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹായം നല്‍കാനാണ് തീരുമാനം.

സുഹൃത്തുക്കള്‍ക്കൊപ്പം അണക്കെട്ടു കാണാനെത്തിയ റൗഫ് ബുധനാഴ്ച വൈകുന്നേരമാണ് റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയത്. അബദ്ധത്തില്‍ മുങ്ങിപ്പോയ റൗഫിനെ കരയില്‍ ജെസിബിയുടെ സഹായിയായി ജോലി നോക്കുകയായിരുന്ന ബാബു രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ബാബുവും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു.

oommen-chandy

ബാബുവിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം തന്നെ കണ്ടെത്തിയെങ്കിലും വ്യാഴാഴ്ചയാണ് റൗഫിന്റെ മൃതദേഹം കണ്ടെടുത്തത്. ബിടെക് പഠനത്തിനുശേഷം വിദേശത്ത് ജോലിക്കായി പോകാനുള്ള ഒരുക്കത്തിലായിരുന്നു റൗഫ്. ഇതിനിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം അണക്കെട്ട് കാണാനെത്തിയത്.

പന്തിപ്പൊയില്‍ പത്തരക്കുന്നിലെ അംബേദ്കര്‍ കോളനിയെ ആദിവാസി യുവാവാണ് ബാബു. വളരെ ദരിദ്രമായ സാഹചര്യത്തിലാണ് ബാബുവിന്റെ കുടുംബം ജീവിക്കുന്നത്. സഹോദരിമാര്‍ രണ്ടുപേരും പഠിക്കുകയാണ്. ബാബു ജോലി ചെയ്യുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. അപരിചിതനായ വ്യക്തി വെള്ളത്തില്‍ മുങ്ങിത്താഴുന്നത് നോക്കി നില്‍ക്കാതെ രക്ഷിക്കാന്‍ എടുത്തുചാടിയ ബാബുവിന്റെ സ്‌നേഹമാണ് ഇപ്പോള്‍ ആദിവാസി കോളനിക്കാരുടെ അഭിമാനം.

English summary
two youths drowns in Banasura Sagar Dam Wayanad; kerala Government Announces 10 lakhs,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X