കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോജ് വധത്തിലെ മുഖ്യ ആസൂത്രകന്‍ ജയരാജന്‍ എന്ന് സിബിഐ; യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സിപിഎം നേതാവ് പി ജയരാജന്‍, പയ്യന്നൂര്‍ എരിയ സെക്രട്ടറി മധുസൂദനന്‍, തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ റിജേഷ്, മഹേഷ്, സുനില്‍കുമാര്‍, സജിലേഷ് എന്നിവരാണ് കേസിലെ പ്രതികള്‍.

p

യുഎപിഎ ചുമത്തിയ അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുഎപിഎ ചുമത്തിയത് ശരിവയ്ക്കുകയാണ് സിംഗിള്‍ ബെഞ്ച് ചെയ്തത്. ഇതിനെതിരെ പ്രതികള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. പ്രതികളുടെ ഹര്‍ജി തള്ളുകയും ചെയ്തു. ഇതോടെ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത തിരിച്ചടിയായി. കതിരൂര്‍ എളന്തോടത്ത് മനോജിനെ വധിച്ച കേസില്‍ മുഖ്യ ആസൂത്രകന്‍ പി ജയരാജന്‍ ആണ് എന്നാണ് സിബിഐ കണ്ടെത്തല്‍.

ജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തുംജോസ് കെ മാണി പാലായില്‍ മല്‍സരിച്ചേക്കില്ല; 8ന് ശേഷം എംപി പദവി ഒഴിയും, ഇടുക്കി വിട്ട് റോഷി എത്തും

കണ്ണൂരിലെ ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ആയിരുന്ന മനോജിനെ 2014ലാണ് കൊലപ്പെടുത്തിയത്. മൂന്നാംതവണയുണ്ടായ ആക്രമണത്തിലാണ് മനോജ് കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം പറയുന്നു. 1997ലും 2009ലും മനോജിനെ വധിക്കാന്‍ ശ്രമം ഉണ്ടായിരുന്നുവത്രെ.

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

സിപിഎം പ്രവര്‍ത്തകര്‍ ഏറെയുള്ള കുടുംബത്തിലെ അംഗമായിരുന്നു മോനജ്. കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു. പിതാവിന്റെ മരണ ശേഷമാണ് മനോജ് ആര്‍എസ്എസില്‍ ചേര്‍ന്നതും സജീവ പ്രവര്‍ത്തകനായതും. 1999ല്‍ പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു.

Recommended Video

cmsvideo
കതിരൂർ മനോജ് വധക്കേസ്; യുഎപിഎ നിലനിൽക്കും, പി ജയരാജന്റെ അപ്പീൽ ഹൈക്കോടതി തള്ളി

English summary
UAPA exist against CPM leader P Jayarajan in Kathiroor Manoj Murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X