എൽഡിഎഫുകാർ മാത്രമല്ല... പിടികിട്ടാ പുള്ളിക്കൊപ്പം കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കള്‍; പോര് മുറുകും

Subscribe to Oneindia Malayalam

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം എല്‍ഡിഎഫ് എംഎല്‍എമാര്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്‍ഡിഎഫിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവം ആയിരുന്നു ഇത്. പ്രതിപക്ഷം ശക്തമായ ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് നേതാക്കളും പെട്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും പിടികിട്ടാ പുള്ളിയും ആയ വ്യക്തിക്കൊപ്പം യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മനോരമയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

T Siddique

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അബു ലൈസ് എന്ന അബ്ദുല്‍ ലൈസിനൊപ്പം ഉള്ള ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്, മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തെത്തിയിട്ടുള്ളത്.

PK Firos

ദുബായില്‍ വച്ച് എടുത്ത ചിത്രങ്ങളാണ് ഇത് എന്നാണ് കരുതുന്നത്. ദുബായിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചുള്ളതാണ് ഇത് എന്നും പറയപ്പെടുന്നുണ്ട്.

വിഷയത്തില്‍ ടി സിദ്ദിഖിന്റെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. ദുബായില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ചെന്നപ്പോള്‍ പലരും കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് എന്നാണ് സിദ്ദിഖ് പറയുന്നത്. അബു ലൈസിനെ തനിക്ക് വ്യക്തിപരമായി പരിചയം ഇല്ലെന്നും സിദ്ദിഖ് വ്യക്തമാക്കുന്നുണ്ട്.

ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖും പിടിഎ റഹീമും അബു ലൈസിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്.

English summary
UDF leaders with Gold case accused- Photos leaked
Please Wait while comments are loading...