കുട്ടിയെ പട്ടിക്കൂട്ടില്‍... ഇതെന്തൊരു സ്‌കൂള്‍... എന്തൊരു ടീച്ചര്‍
തിരുവനന്തപുരം: യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ആദ്യമായിട്ടായിരിക്കും ഇത്തരം ഒരു സംഭവം എന്നാണ് തിരുവനന്തപുരം എംഎല്‍എ വി ശിവന്‍ കുട്ടി പ്രതികരിച്ചത്.
അഞ്ച് മണിക്കൂറാണ് ആറ് വയസ്സുള്ള കുട്ടിയെ സ്‌കൂളിലെ പട്ടിക്കൂട്ടില്‍ അടച്ചിട്ടത്. സംഭവം കടുത്ത നിയമ ലംഘനമാണെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു.
ക്ലാസ്സില്‍ പട്ടിയെ കുറിച്ച് പറഞ്ഞതിനാണ് കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചത്. കുട്ടി സിംഹത്തെ കുറിച്ചോ പാമ്പിനെ കുറിച്ചോ ആണ് പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാണ് ഫേസ്ബുക്കിലുംവാട്‌സ്ആപ്പിലും ഒക്കെ ഉയരുന്ന ചോദ്യം...

ഇതെന്തൊരു ടീച്ചര്‍
ഇതാണ് കുടപ്പക്കുന്ന് പാതിരപ്പള്ളി ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എസ് ശശികല. പ്രിന്‍സിപ്പാള്‍ പറഞ്ഞിട്ടാണത്രെ അധ്യാപിക കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ചത്.

സ്‌കൂളെന്ന് വിളിക്കാമോ...
സ്‌കൂളിന് 25 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നാണ് പ്രധാനാധ്യാപിക അവകാശപ്പെടുന്നത്. എന്നാല്‍ വീടിനോട് ചേര്‍ന്നുണ്ടാക്കിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

പട്ടിക്കെന്താ സ്‌കൂളില്‍ കാര്യം
സ്‌കൂളില്‍ പട്ടിയെ വളര്‍ത്തേണ്ട ആവശ്യമുണ്ടോ... പട്ടി കുരച്ച് ബഹളുമുണ്ടാക്കിയാല്‍ അവിടെ അധ്യയനം നടക്കുമോ...? ചിലരുടെ ചോദ്യം ഇങ്ങനെ

എംഎല്‍എ എത്തി
വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍ കുട്ടിയെ വീട്ടിലെത്തി കണ്ടു കാര്യങ്ങള്‍ അന്വേഷിച്ചു.

കുട്ടി ഉറച്ച് തന്നെ
സ്‌കൂളില്‍ അങ്ങനെ ഒരു സംഭവം തന്നെ നടന്നിട്ടില്ലെന്നാണ് പ്രധാനാധ്യാപിക ആവര്‍ത്തിക്കുന്നത്. എന്നാല്‍ കുട്ടി പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു.

പ്രതിഷേധം ഇങ്ങനേയും
യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച വിവരം അറിഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂളിന് നേരെ കരി ഓയില്‍ ഒഴിക്കുന്നു.












Click it and Unblock the Notifications