കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വിജയങ്ങള്‍ ശരിയ്ക്കും ഞെട്ടിച്ചു

  • By Meera Balan
Google Oneindia Malayalam News

തിരഞ്ഞെടുപ്പുകള്‍ ജയ പരാജയങ്ങളുടേതാണ്. ചില വന്‍ വീഴ്ചകള്‍ മുതല്‍ അപ്രതീക്ഷിത വിജയങ്ങള്‍ വരെ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിലും ഇത്തരത്തില്‍ ചില അപ്രതീക്ഷിത വിജയങ്ങള്‍ ഉണ്ടായി. സിനിമാ താരങ്ങള്‍ക്ക് പൊതുവെ രാഷ്ട്രീയത്തില്‍ വിജയമില്ലെന്ന് വിലയെഴുതിയ കേരളത്തില്‍ വിമര്‍ശകര്‍ക്ക് വിജയം കൊണ്ട് മറുപടി നല്‍കാന്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ത്ഥി ഇന്നസെന്റിന് കഴിഞ്ഞു.

പലപ്രമുഖ താരങ്ങളും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയം നേരിട്ട പാരമ്പ്യമാണ് കേരളത്തിന് പറയാനുള്ളത്. മാത്രമല്ല പിസി ചാക്കോ എന്ന കോണ്‍ഗ്രസ് നേതാവിനെ തറപറ്റിയ്ക്കുക ഇന്നസെന്റിനെപ്പോലൊരു സ്ഥാനാര്‍ത്ഥിയ്ക്ക് ഏറെ വെല്ലു വിളി തന്നെയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമ്പോള്‍ ഇന്നസെന്റിന്റെ വിജയം അപ്രതീക്ഷിതം.

ഫോട്ടോ ഫിനിഷില്‍ വിജയം ഉറപ്പിച്ച പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കേരളത്തെ ഞെട്ടിച്ച നേതാക്കള്‍ ഒട്ടേറെയാണ്. ഇതാ അവരില്‍ ചിലര്‍

ഇന്നസെന്റ്

ഇന്നസെന്റ്

സിനിമക്കാര്‍ക്കെന്താ രാഷ്ട്രീയത്തില്‍ കാര്യമെന്ന് ഇനിയാരും ഇന്നസെന്റിനോട് ചോദിയ്ക്കില്ല. കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥിയായ പിസി ചാക്കോയെ ചാലക്കുടിയില്‍ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് ലോക്‌സഭയിലേക്ക് എത്തുന്നത്. മത്സരത്തിലുടനീളം മേല്‍ക്കൈ നേടിയ ഇന്നസെന്റ് 14563 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പാരാജയപ്പെടുത്തിയത്. ഈ വിജയം തീര്‍ത്തും അപ്രതീക്ഷിതം

ജോയ്‌സ് ജോര്‍ജ്ജ്

ജോയ്‌സ് ജോര്‍ജ്ജ്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കലുഷിതമനായ ഇടുക്കിയില്‍ ഇടത് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നിരുന്നാലും ഇഞ്ചോടിഞ്ച് പോരാടി 5000 ലെറെ വോട്ടുകള്‍ക്ക് ജോയ്‌സ് വിജയം കൈപ്പിടിയിലൊതുക്കി.

എന്‍കെ പ്രേമചന്ദ്രന്‍

എന്‍കെ പ്രേമചന്ദ്രന്‍

കേരളം ഒന്നടങ്കം ഉറ്റുനോക്കിയ മത്സരമായിരുന്നു കൊല്ലം മണ്ഡലത്തിലേത്. ഒരേ മുന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ എതിര്‍സ ചേരിയില്‍ പോരിനിറങ്ങിയ മത്സരം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സമുന്നത നേതാവുമായ എംഎ ബേബിയുടെ വിജയം കൊല്ലത്ത് ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ബേബിയെ മുന്നേറാനനവദിയ്ക്കാതെ വിജയം കൈപ്പിടിയിലൊതുക്കി കൊല്ലത്ത് അതിശയിപ്പിയ്ക്കുന്ന വിജയം നേടുകയായിരുന്നു പ്രേമചന്ദ്രന്‍. 37649 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്.

പികെ ശ്രീമതി

പികെ ശ്രീമതി

കണ്ണൂര്‍ തിരിച്ച് പിടിയ്ക്കുക എല്‍ഡിഎഫിന്റെ അഭിമാനപ്പോരാട്ടമായിരുന്നു. കെ സുധാകരനില്‍ നിന്ന് കണ്ണൂരിനെ തിരിച്ച് പിടിയ്ക്കുക പ്രയാസം തന്നെ. ശക്തമായ മത്സരം കണ്ണൂരില്‍ പ്രകടമായിരുന്നു. ഒടുവില്‍ ഫോട്ടോഫിനിഷില്‍ 6000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷവുമായി ശ്രീമതി മുന്നില്‍. യുഡിഎഫില്‍ നിന്ന് പിടിച്ച വാങ്ങിയ വിജയമെന്ന് തന്നെ വിശേഷിപ്പിയ്ക്കാം

English summary
Unexpected victories in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X