Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക സിവില്‍കോഡ് പുരോഗമനപരം; ബിജെപിക്ക് ആ കാഴ്ച്ചപ്പാടില്ല, യുസിസിയെ തള്ളാതെ എംവി ഗോവിന്ദന്‍

കോഴിക്കോട്: ഏക സിവില്‍ കോഡിനെ സിപിഎം പ്രക്ഷോഭത്തിനിറങ്ങുന്നതിനിടെ ഞെട്ടിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്. ഏക സിവില്‍കോഡ് പുരോഗമന നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ബിജെപിയുടെ ലക്ഷ്യം മറ്റൊന്നാണ്. അവര്‍ ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് സെമിനാര്‍ സംഘടിപ്പിച്ചത് മതത്തിന്റെ ഭാഗമായിട്ടല്ല. ഫാസിസത്തിനെതിരായ പ്രതിരോധമാണ് ഉദ്ദേശിക്കുന്നത്.

ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏകീകൃത സിവില്‍ കോഡ് പുതിയ മുദ്രാവാക്യമാവും. ജനാധിപത്യ സമൂഹത്തെ നിലനിര്‍ത്താനാണ് സിപിഎം പ്രതിരോധമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.ഏക സിവില്‍ കോഡ് നടപ്പിലാക്കുക എന്നത് പുരോഗമനപരമായ നിലപാടാണ്. എന്നാല്‍ ആ കാഴ്ച്ചപാടല്ല ബിജെപിക്കും ആര്‍എസ്എസിനുമുള്ളത്. അവര്‍ക്ക് ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നതിനുള്ള മതധ്രുവീകരണമാണ് ആവശ്യം.

mv-govindan

ഹിന്ദുത്വ ഇന്ത്യ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യം വെച്ചുള്ള ആര്‍എസ്െസ് അജണ്ടയെ ആണ് കേരളം ശക്തമായി എതിര്‍ക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസിന്റെ ഓരോ സംസ്ഥാനത്തുമുള്ള നേതക്കളും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയ മുന്നണിയോ, രാഷ്ട്രീയ കൂട്ടുകെട്ടോ അല്ല. കക്ഷി രാഷ്ട്രീയം ഇക്കാര്യത്തില്‍ ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സെമിനാറില്‍ ഇപി എത്തില്ല

സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് വിഷയത്തിലുള്ള ദേശീയ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പങ്കെടുക്കില്ല. ഇന്ന് കോഴിക്കോട്ടാണ് സെമിനാറിന് തുടക്കമാവുന്നത്. അദ്ദേഹം ഇപി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ഡിവൈഎഫ്‌ഐയുടെ സ്‌നേഹവീടിന്റെ താക്കോല്‍ദാന പരിപാടിയില്‍ പങ്കെടുക്കാനായിട്ടാണ് ഇപി തിരുവനന്തപുരത്തെത്തിയത്.

അതേസമയം സെമിനാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലും ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല.എല്‍ഡിഎഫ് കണ്‍വീനറായ ഒരാളെ പരിപാടിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നായിരുന്നു ഗോവിന്ദന്‍ ഇതിന് മറുപടി നല്‍കിയത്. നമ്മളെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ ഇവിടേക്ക് വരുന്നത്. ക്ഷണിക്കാത്തത് കൊണ്ടാണോ വരാത്തതെന്ന് ജയരാജനോട് ചോദിക്കേണ്ടി വരും.

പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ഇപി പങ്കെടുക്കാത്തതിനെ എകെ ബാലന്‍ ന്യായീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗമായ ഞാന്‍ പോകുന്നില്ലല്ലോ? സിപിഎം കൊണ്ടുവരുന്ന നല്ല തീരുമാനങ്ങളെ തോല്‍പ്പിക്കാനുള്ള വിവാദമാണിത്. ഇപിക്ക് ഇല്ലാത്ത വേദന ബാക്കിയുള്ളവര്‍ക്ക് എന്തിനാണെന്നും ബാലന്‍ ചോദിച്ചു. പറയാനുള്ളതെല്ലാം എംവി ഗോവിന്ദന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+