കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിമാരെ വേണമെങ്കില്‍ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തെ പിന്തുണച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മന്ത്രിമാരെ ഇറക്കിയുള്ള കളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് ചെലവാവില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിയണമെന്ന് വി മുരളീധരന്‍ പറഞ്ഞു.

സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരായി നിലകൊള്ളുന്നയാളാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമന്ത്രിയോട് പോലും വിയോജിച്ച് രാജിവെച്ച ആളാണ് ഗവര്‍ണര്‍ എന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഈ തിരിച്ചറിവ് മുഖ്യമന്ത്രിക്ക് വേണമെന്നും മുരളീധരന്‍ ഓര്‍മിപ്പിച്ചു.

1

ഗവര്‍ണറെ നിലക്ക് നിര്‍ത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന് എന്നും അദ്ദേഹം പറഞ്ഞു. ഈ കളി അവിടെ ചെലവാകില്ല, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം എന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്ആദ്യം പിന്തുണ.. വോട്ടെടുപ്പിന്റെ തലേദിവസം വിളിച്ചത് ട്രെയ്‌നിയെന്ന്; സുധാകരനോട് തരൂരിന് പറയാനുള്ളത്

2

ഭരണഘടന മൂല്യങ്ങളും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങളും കൂടി സംരക്ഷിക്കേണ്ട ചുമതല ഗവര്‍ണര്‍ക്കുണ്ട് എന്നും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. സ്വജനപക്ഷപാതവും ബന്ധുനിയമനവും ഉള്‍പ്പടെയുള്ളവ തടയാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട് എന്നും വി മുരളീധരന്‍ വ്യക്തമാക്കി.

പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?പുറത്താക്കുമെന്ന് ഗവര്‍ണര്‍ വെറുതെ പറഞ്ഞതല്ല.. കണ്ണിലുടക്കിയോ ആ പോയന്റ്? പക്ഷെ ഫലം..?

3

കഴിഞ്ഞ കുറേകാലങ്ങളായി കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്ന സി പി ഐ എം നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാനുള്ള ശ്രമം ഗവര്‍ണര്‍ തടഞ്ഞു. അപ്പോള്‍ ഗവര്‍ണറെ വിരട്ടാനും ഭീഷണിപ്പെടുത്താനും വേണമെങ്കില്‍ ശാരീരികമായും ആക്രമിച്ച് വരുതിയിലാക്കാനും വേണ്ടി മുഖ്യമന്ത്രി ശ്രമം നടത്തികൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനംയുഡിഎഫിലെത്തിയിട്ട് ഒരു ഗുണവുമില്ല, എല്‍ഡിഎഫിലായിരുന്നെങ്കില്‍..! ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം

4

മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവര്‍ണറെ വിരട്ടുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എസ് എസിന്റെ അജണ്ട നടപ്പിലാക്കുകയാണ് എന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശത്തേയും വി മുരളീധരന്‍ തള്ളി. അത്തരത്തില്‍ നടപ്പിലാക്കിയ ഒരു അജണ്ട മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

5

സി പി ഐ എം സംസ്ഥാന സെക്രട്ടറിക്ക് എന്തും പറയാം എന്നും എന്നാല്‍ മന്ത്രിമാര്‍ ഗവര്‍ണര്‍ പദവിയുടെ വിലയിടിച്ച് കാണുമ്പോള്‍ ഗവര്‍ണര്‍ ഇങ്ങനെ പ്രതികരിക്കുന്നതില്‍ തെറ്റില്ല എന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇന്ന് ട്വിറ്ററിലൂടെയാണ് തന്നെ ആക്ഷേപിച്ചാല്‍ മന്ത്രിമാരെ പുറത്താക്കും എന്ന് ഗവര്‍ണര്‍ പറഞ്ഞത്.

English summary
union minister V Muraleedharan supported Governor Arif Mohammad Khan's remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X