കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കളം നിറഞ്ഞ് പ്രിയങ്ക; ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Google Oneindia Malayalam News

ലക്നൗ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ എതിര്‍ ചേരിയില്‍നിന്നും പ്രമുഖരായ നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. പതിവുപോലെ ബിജെപിയാണ് നേതാക്കളെ മറുകണ്ടം ചാടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ കഴിയാവുന്നത്ര ഇടങ്ങളിലും കോണ്‍ഗ്രസും തിരിച്ചടിക്കുന്നുണ്ട്.

<strong>മുരളീധരനെ പിന്തുണച്ചതിന് വിമർശനം; 'നന്ദിയുണ്ട്' ശാരദക്കുട്ടിക്ക് മറുപടിയുമായി വിടി ബല്‍റാം</strong>മുരളീധരനെ പിന്തുണച്ചതിന് വിമർശനം; 'നന്ദിയുണ്ട്' ശാരദക്കുട്ടിക്ക് മറുപടിയുമായി വിടി ബല്‍റാം

കേരളത്തില്‍ നിന്നുള്ള നേതാവായ ടോം വടക്കന്‍ ബിജപിയിലേക്ക് പോയതിന് പിന്നാലൊയായിരുന്നു ത്രിപുരയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവരെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചത്. ഇപ്പോഴിതാ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലും ബിജെപിക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്..

അമൃത പാണ്ഡെ

അമൃത പാണ്ഡെ

ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെയുടെ മരുമകള്‍ അമൃത പാണ്ഡെയെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങളാണ് അമൃതയെ കോണ്‍ഗ്രസില്‍ എത്തിച്ചത്.

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ അമൃത പാണ്ഡേയ്ക്ക് കോണ്‍ഗ്രസ് സ്വീകരണം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമൃത പ്രിയങ്കയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നത്

കോണ്‍ഗ്രസില്‍ ചേര്‍ന്നത്

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ശക്തമായ ഭാവിയുണ്ട്. എന്നാല്‍ 2024 ലെ തിരഞ്ഞെടുപ്പില്‍ മോദി മത്സരിക്കുമോ എന്ന് നമുക്ക് ഉറപ്പില്ല. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി കഴിയുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിനാലാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അമൃത വ്യക്തമാക്കുന്നു.

രൂക്ഷമായ വിമര്‍ശനം

രൂക്ഷമായ വിമര്‍ശനം

കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും ബിജെപി സംസ്ഥാന സര്‍ക്കാറുകള്‍ക്കതിരേയും അമൃത രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഇരു സര്‍ക്കാറുകളും കര്‍ഷകരെ വഞ്ചിച്ചു. യുവാക്കളുള്‍പ്പടേയുള്ളവര്‍ നല്‍കിയവാ വാക്ക് പാലിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നും അവര്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും

ലോക്സഭ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ അമൃത മത്സരിച്ചേക്കും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബാധിക്കില്ല

ബാധിക്കില്ല

അതേസമയം, അമൃത കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിയെ ഒരു തരത്തിലും മന്നാണ് ബിജെപി അധ്യക്ഷന്‍ പ്രതികരിക്കുന്നത്. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളും തയ്യാറാണ്

ഞങ്ങളും തയ്യാറാണ്

ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുന്ന നീക്കവുമായി കോണ്‍ഗ്രസ് രംഗപ്രവേശനം ചെയ്തത്. നേതാക്കളെ ചാക്കിട്ടുപിടിക്കുന്ന നയം ബിജെപിക്ക് തുടര്‍ന്നാല്‍ ഞങ്ങളും അതിന് തയ്യാറാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

ഉത്തരാഘണ്ഡിലും

ഉത്തരാഘണ്ഡിലും

സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ഉത്തരാഘണ്ഡ് മുന്‍മുഖ്യമന്ത്രിയുടെ മകനേയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിച്ചിരുന്നു. ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാവ് മുന്‍മുഖ്യമന്ത്രിയും എംപിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകനായ മനീഷ് ഖണ്ഡൂരിയായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

മുന്‍ പത്രപ്രവര്‍ത്തകനായ മനീഷ് ഖണ്ഡൂരിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. അടുത്തിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ മനീഷ് ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപി എംപി

ബിജെപി എംപി

മനീഷ് ഖണ്ഡരിയയുടെ പിതാവായ ഭുവന്‍ചന്ദ്ര നിലവില്‍ പൗരിയില്‍ നിന്നുള്ള ബിജെപി എംപിയാണ്. പൗരി മണ്ഡലം തിരിച്ചു പിടിക്കാന്‍ ഭുവന്‍ ചന്ദ്രക്കെതിരെ മനീഷ് ഖണ്ഡരിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. പിതാവിനെതിരെ മത്സരിക്കാന്‍ മനീഷ് സമ്മതം അറിയിച്ചതയാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

English summary
UP BJP chief's kin joins Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X