Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം കിട്ടാക്കനിയാവും: നിലപാട് വ്യക്തമാക്കി ഉഷ മോഹന്‍ദാസ്

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് ബി പിളർന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്ന് ബാലകൃഷ്ണപിള്ളയുടെ മൂത്തമകളും കെബി ഗണേഷ് കുമാറിന്റെ സഹോദരിയുമായ ഉഷാ മോഹന്‍ദാസ്. പാർട്ടി പിളർത്തി പുതിയ ഒരു ഗ്രൂപ്പ് ഞാന്‍ ഉണ്ടാക്കിയിട്ടില്ല. കേരള കോണ്‍ഗ്രസ് ബി പാർട്ടി ഞങ്ങളുടേത് തന്നെയാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതിന് ചില നിയമങ്ങളും കൂടെയുണ്ടല്ലോ. പാർട്ടി സെക്രട്ടറിമാരായാലും ജില്ലാ അധ്യക്ഷന്‍മരായാലും കൂടുതല്‍ പേരും ഞങ്ങളോടൊപ്പം നില്‍ക്കുന്നു.

പാർട്ടി എംഎല്‍എ എന്ന നിലയില്‍ കെബി ഗണേഷ് കുമാറിനേയും അംഗീകരിക്കുന്നു. അദ്ദേഹത്തെ തള്ളിക്കളയാന്‍ സാധിക്കില്ല. പക്ഷെ മന്ത്രിസ്ഥാനം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും ഉഷ മോഹന്‍ദാസ് പറയുന്നു. കൌമുദി ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. അടുത്തി കേരള കോണ്‍ഗ്രസ് ബിയിലെ ഒരു വിഭാഗം സംസ്ഥാന സമിതി യോഗം വിളിച്ച് ചേർത്ത് ഉഷ മോഹന്‍ദാസിനെ പാർട്ടി ചെയർപേഴ്സണായി തിരഞ്ഞെടുത്തിരുന്നു.

മുന്നണിയില്‍ പറയുന്ന ഏത് തീരുമാനങ്ങളും ഇനി പാർട്ടി ഒന്നടങ്കം

മുന്നണിയില്‍ പറയുന്ന ഏത് തീരുമാനങ്ങളും ഇനി പാർട്ടി ഒന്നടങ്കം ആലോചിച്ചേ എടുക്കാന്‍ പാടുള്ളുവെന്ന് തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടതുമുന്നണിക്കും കത്ത് നല്‍കിയിട്ടുണ്ട്. വിശദമായ കാര്യങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ഉള്‍പ്പടെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. മുന്നണി യോഗത്തില്‍ ഇനി മുതല്‍ ആര് പങ്കെടുക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ഉഷ മോഹന്‍ദാസ് അറിയിച്ചു.

നിനക്ക് നേരുന്നു എല്ലാ സന്തോഷങ്ങളും: മെഹർ റഹ്മാനൊപ്പുള്ള ചിത്രം പങ്കുവെച്ച് നടി ശ്വേതാമേനോന്‍

പുതിയ തീരുമാനങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിട്ടുണ്ട്

പുതിയ തീരുമാനങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനേയും അറിയിച്ചിട്ടുണ്ട്. പാർട്ടിക്ക് വിധേയനായി കെബി ഗണേഷ് കുമാറിനും ഈ പാർട്ടിയില്‍ തുടരാന്‍. അച്ഛന്‍ ജീവിച്ചിരുന്ന കാലത്തും പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു അത്. പാർലമെന്ററി പാർട്ടി ലീഡറാണ് അദ്ദേഹം ഇപ്പോള്‍. കൂടാതെ വൈസ് ചെയർമാനുമാണ്. പാർട്ടിയുടെ കൂടെ നില്‍ക്കുകയാണെങ്കില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം നല്‍കാന്‍ മുന്നണിയോട് പാർട്ടിയും ആവശ്യപ്പെടും.

അച്ഛന്റെയും അമ്മയുടെ കാലശേഷം സഹോദരങ്ങള്‍

അച്ഛന്റെയും അമ്മയുടെ കാലശേഷം സഹോദരങ്ങള്‍ ഒന്നിച്ച് നില്‍ക്കുക എന്നുള്ളത് നഷ്ടപ്പെട്ടു എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സംങ്കടം. സംസാര ബന്ധം പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. പണ്ടും അങ്ങനെ തന്നെയായിരുന്നു. സ്വന്തം ഭാഗിച്ചപ്പോള്‍ മറ്റൊരു സഹോദരിക്ക് നല്ല രീതിയില്‍ തന്നെ കൊടുത്തിരുന്നു. അതുകൊണ്ട് അവർ കൂടെ നിന്നല്ലേ പറ്റൂ. എന്നാല്‍ മാനസികമായി കൂടെയുണ്ടോ എന്ന കാര്യം എനിക്ക് സംശയമാണ്.

എല്ലാവർക്കും ഗണേഷ് കുമാർ കർശന നിർദേശം നല്‍കിയിട്ടുണ്ട്

ഇവരാരും എന്നോട് സംസാരിക്കാറില്ല. എല്ലാവർക്കും ഗണേഷ് കുമാർ കർശന നിർദേശം നല്‍കിയിട്ടുണ്ട്. ജോലിക്കാരോട് അടക്കം എന്നോട് സംസാരിക്കരുതെന്ന നിർദേശമാണ് നല്‍കിയിരിക്കുന്നത്. മകന്‍ എന്ന നിലയില്‍ ഒരു കർമ്മവും ഗണേഷ് അച്ഛനോടും അമ്മയോടും ചെയ്തിരുന്നില്ല. അവസാനത്തെ ആറുമാസമാണ് വീട്ടിലേക്ക് വരുന്നത്. എന്നാല്‍ അച്ഛന് എന്നോട് ഒരു പ്രത്യേക സ്നേഹമായിരുന്നുവെന്നും ഉഷ മോഹന്‍ദാസ് പറയുന്നു.

അച്ഛനെ അലട്ടിയിരുന്ന കാര്യങ്ങള്‍ അദ്ദേഹം തന്നെ പലരോടും പറഞ്ഞിട്ടുണ്ട്.

അച്ഛനെ അലട്ടിയിരുന്ന കാര്യങ്ങള്‍ അദ്ദേഹം തന്നെ പലരോടും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയപരമായതും വ്യക്തിപരമായതുമായ കാര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ അക്കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറയുന്നില്ല. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത് വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും അവർ തുറന്ന് പറയുന്നു. ഗണേഷ് കുമാർ ആള് മിടുക്കനാണ്. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ വിജയവുമായിരുന്നു. എനിക്ക് തോന്നുന്നത് സ്നേഹം എന്ന വാക്കിന് അദ്ദേഹം വലിയ വില കല്‍പിക്കുന്നില്ല. എനിക്ക് ഇന്നും വ്യക്തിപരമായി ദേഷ്യമൊന്നും ഇല്ല. എന്നാല്‍ എന്നോട് ഒരുപാട് ക്രൂരതകള്‍ അദ്ദേഹം കാണിച്ചിട്ടുണ്ട്.

പ്രശ്ന പരിഹാരത്തിനായി ഒരുപാട് പേര് സംസാരിച്ചിരുന്നെങ്കിലും എല്ലാവരേയും

പ്രശ്ന പരിഹാരത്തിനായി ഒരുപാട് പേര് സംസാരിച്ചിരുന്നെങ്കിലും എല്ലാവരേയും ഓടിച്ച് വിടുകയായിരുന്നു. അച്ഛനേയും പാർട്ടിയേയും അദ്ദേഹത്തിന് ഒരിക്കലും തള്ളിപ്പറയാന്‍ കഴിയില്ല. അതോടൊപ്പം തന്നെ നല്ല കഴിവും ഗണേഷ് കുമാറിനുണ്ടെന്ന കാര്യം മറച്ച് വെക്കേണ്ടതില്ല. പത്തനംതിട്ടയ്ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെല്ലാം അച്ഛന്റെ ഒരു പിന്‍ബലത്തിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പാർട്ടി രണ്ടായി പിളർന്നിട്ടില്ല. ചില പ്രശ്നങ്ങള്‍ അകത്ത് ഉണ്ടായിട്ടുണ്ട്.

പാർട്ടി രണ്ടായി പിളർന്നിട്ടില്ല. ചില പ്രശ്നങ്ങള്‍ അകത്ത് ഉണ്ടായിട്ടുണ്ട്. അത് പരിഹരിച്ച് മുന്നോട്ട് പോവാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം മുന്നണി നേതാക്കളുമായും സംസാരിക്കും. ഒന്നിച്ച് പോവാന്‍ തന്നെയാണ് അവരും പറയുകു. പാർട്ടി ഓഫീസ് സംബന്ധിച്ച് തെരുവ് യുദ്ധത്തിലേക്കൊന്നും ഞങ്ങള്‍ പോയിട്ടില്ല. പാർട്ടിക്ക് മുന്നണിയില്‍ നല്ലൊരു സ്ഥാനവും എല്ലാ അടിസ്ഥാന സൌകര്യങ്ങളും നേടി കൊടുത്തിട്ടാണ് അച്ഛന് പോയത്. പാർട്ടി ഓഫീസ് പാർട്ടിക്ക് ഉള്ളതാണെന്നും നിങ്ങള്‍ ഒരിക്കലും അത് ആഗ്രഹിക്കരുതെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കുന്നു.

പാർട്ടി ഓഫീസ് വ്യക്തിപരമായ ആവശ്യത്തിനുള്ളതല്ലെന്ന് അച്ഛന്‍ കൃത്യമായി

പാർട്ടി ഓഫീസ് വ്യക്തിപരമായ ആവശ്യത്തിനുള്ളതല്ലെന്ന് അച്ഛന്‍ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളാണ് അതിലെ ട്രസ്റ്റി അംഗങ്ങള്‍. എനിക്ക് പാർട്ടി ഓഫീസുമായി ഒരു ബന്ധവുമില്ല. മക്കള്‍ അത് ആഗ്രഹിക്കാന്‍ പാടില്ല. ഇന്ന് പാർട്ടി ഓഫീസുകള്‍ അദ്ദേഹത്തിന്റെ കയ്യില്ലാണ്. കൊട്ടാരക്കര പാർട്ടി ഓഫീസ് ഒഴിപ്പിച്ചിട്ട് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റി. പഴയ ഓഫീസ് വാടകയ്ക്ക് കൊടുത്തുവെന്നാണ് കേള്‍ക്കുന്നത്. തിരുവനന്തപുരത്തും അതേ അവസ്ഥയുമാണ്. പല ഓഫീസുകളും പൂട്ടിയെന്നും ഉഷ മോഹന്‍ദാസ് ആരോപിക്കുന്നു.

ഈ നീക്കങ്ങളെയെല്ലാം കോടതിയില്‍ ചോദ്യം ചെയ്യേണ്ടി വരും

ഈ നീക്കങ്ങളെയെല്ലാം കോടതിയില്‍ ചോദ്യം ചെയ്യേണ്ടി വരും. പാർട്ടി ഓഫീസ് തിരികെ പിടിക്കണം. ഒരു ഏറ്റുമുട്ടലിലേക്ക് പോവാതെ നോല്‍ക്കുന്നതാണ് നല്ല. ഒരുമിച്ച് പോവണം എന്ന് തന്നെയാണ് ആഗ്രഹം. അച്ഛന്റെ കൂടെ നിന്ന മുതിർന്ന നേതാക്കളെ പുറം തള്ളാന്‍ പാടില്ല എന്നതാണ് എന്റെ ആഗ്രഹം. ഒരു സുപ്രഭാതത്തില്‍ അവരെ പുറത്താക്കി എന്ന് പറയുന്നതൊക്കെ ഏകാധിപത്യ പ്രവണതയാണ്. എന്ത് തീരുമാനം ആയാലും പാർട്ടിയുമായി ആലോചിച്ചിട്ട് വേണം പുറത്ത് പറയാന്‍. ഇടതുമുന്നണിയില്‍ നിന്നും ചില കോർപ്പറേഷന്‍ ബോർഡ് പദവികള്‍ ലഭിച്ചപ്പോള്‍ സ്വന്തം ഇഷ്ടക്കാർക്ക് നല്‍കുകയാണ് ഗണേഷ് കുമാർ ചെയ്തതെന്നും ഉഷ മോഹന്‍ദാസ് കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+