കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്ര കേസ് മുതല്‍ വിദേശ വനിതയുടെ കൊലപാതകം; പഴുതടച്ച് പൂട്ടിട്ടത് ജി മോഹന്‍രാജിന്റെ നിശ്ചയദാര്‍ഢ്യം

Google Oneindia Malayalam News

തിരുവനന്തപുരം: ഇത് എന്റെ വ്യക്തിപരമായ വിജയമല്ല. ഇത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിജയമാണ്,'' വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിന് പുറത്ത് നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ജി മോഹന്‍രാജ് പറഞ്ഞ വാക്കുകളാണിത്. 2018 മാര്‍ച്ചില്‍ ലാത്വിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി നിമിഷങ്ങള്‍ക്കകം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ ജി മോഹന്‍രാജായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

1

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട പല കേസുകളിലും സര്‍ക്കാരിന് വേണ്ടി വാദിച്ചത് മോഹന്‍രാജായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഉത്തര കൊലക്കേസിലും 22 കാരിയായ വിസ്മയയുടെ സ്ത്രീധന മരണക്കേസിലും പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയായിരുന്നു അദ്ദേഹം. ഈ രണ്ട് കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

2

കൊല്ലത്തെ ഉത്ര കേസില്‍ ഭര്‍ത്താവ് പാമ്പിനെ കൊണ്ട് ഭാര്യയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് 22കാരിയായ വിസ്മയ ആത്മഹത്യ ചെയ്തത്. 33കാരിയായ ലാത്വിയന്‍ യുവതിയുടെ കൊലപാതകം കേരളത്ത് പുറത്തുനിന്നും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

3

'ജ്യോതിരാദിത്യ സിന്ധ്യ ചതിയൻ, 24 കാരറ്റ് ചതിയൻ, ഒരിക്കലും തിരിച്ചെടുക്കരുത്', തുറന്നടിച്ച് ജയറാം രമേശ്'ജ്യോതിരാദിത്യ സിന്ധ്യ ചതിയൻ, 24 കാരറ്റ് ചതിയൻ, ഒരിക്കലും തിരിച്ചെടുക്കരുത്', തുറന്നടിച്ച് ജയറാം രമേശ്

ഈ സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, തനിക്ക് യാതൊരുവിധ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍, നീതിക്കുവേണ്ടി പോരാടേണ്ടതും സ്ത്രീക്കും അവളുടെ കുടുംബത്തിനും ആ നീതി ലഭിക്കുമെന്ന് ഉറപ്പാക്കേണ്ടതും എന്റെ കടമയായിരുന്നു. അതിലായിരുന്നു ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്- മോഹന്‍ രാജ്് ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു.

4

കേസില്‍ നേരത്തെ രണ്ട് സാക്ഷികള്‍ കൂറുമാറിയരുന്നു. ഇതോടെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണ വെല്ലുവിളി നിറഞ്ഞതായിരുന്നു. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളിലും പ്രതികളിലും കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞു. കേസില്‍ ശാസ്ത്രീയമായ തെളുവുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു.

5

2020 മേയില്‍ ആയിരുന്നു ഉത്ര വധക്കേസ്. കൊല്ലം ജില്ലയിലെ സ്വന്തം വീട്ടില്‍ ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം, 2021 ഒക്ടോബറില്‍, കൊല്ലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി, ഉത്രയെ പാമ്പിനെ ആയുധമാക്കി കൊലപ്പെടുത്തിയതിന് ഭര്‍ത്താവ് സൂരജ് എസ് കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

6

'സുരേന്ദ്രൻ ഇപ്പോൾ ഒറ്റക്കാലിലാണ്,സ്വപ്നങ്ങൾ പലതും കണ്ട് മനോനില മാറിയിരിക്കുന്നു'; പരിഹസിച്ച് ജയരാജൻ'സുരേന്ദ്രൻ ഇപ്പോൾ ഒറ്റക്കാലിലാണ്,സ്വപ്നങ്ങൾ പലതും കണ്ട് മനോനില മാറിയിരിക്കുന്നു'; പരിഹസിച്ച് ജയരാജൻ

മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായ വിസ്മയ നായരെ 2021 ജൂണിലാണ് കൊല്ലത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ ഭാഗമായി നല്‍കിയ കാറിനെ ചൊല്ലി ഭര്‍ത്താവ് കിരണ്‍ കുമാര്‍ തന്നെ പലതവണ ക്രൂരമായി മര്‍ദിച്ചതായി ബന്ധുവിന് സന്ദേശം അയച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വിസ്മയ ജീവനൊടുക്കിയത്.

7

'സുരേന്ദ്രൻ ഇപ്പോൾ ഒറ്റക്കാലിലാണ്,സ്വപ്നങ്ങൾ പലതും കണ്ട് മനോനില മാറിയിരിക്കുന്നു'; പരിഹസിച്ച് ജയരാജൻ'സുരേന്ദ്രൻ ഇപ്പോൾ ഒറ്റക്കാലിലാണ്,സ്വപ്നങ്ങൾ പലതും കണ്ട് മനോനില മാറിയിരിക്കുന്നു'; പരിഹസിച്ച് ജയരാജൻ

ഒരു വര്‍ഷത്തിനുശേഷം, മെയ് 23 ന്, ഭര്‍ത്താവ് കിരണ്‍ കുമാറിനെ 306 (ആത്മഹത്യ പ്രേരണ), 498 എ, 506 എന്നിവ പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജായിരുന്നു ഈ കേസില്‍ ഹാജരായത്.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍, വിസ്മയയ്ക്ക് നേരെയുണ്ടായ ശാരീരിക പീഡനത്തെക്കുറിച്ച് ഓര്‍ത്ത് കോടതിയില്‍ താന്‍ വികാരാധീനനായെന്ന് മോഹന്‍രാജ് പറഞ്ഞിരുന്നു.

English summary
Uthara, Vismaya and Latvian woman case: Adv G Mohanraj's determination that closed the loophole
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X