കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് കൊവിഡ് ചട്ടം ബാധകമല്ലേ: ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി മുരളധീരന്‍

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാക്കി ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായി വി മുരളീധരന്‍. മുഖ്യമന്ത്രി കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കാന്‍ പോലും മര്യാദ കാണിച്ചില്ല. കാരണവര്‍ശക്ക് എവിടേയും ആകാമോയെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി മുരളീധരന്‍ ചോദിച്ചു. കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് പത്താം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത്. എന്നാല്‍ ആറാം ദിവസം ടെസ്റ്റ് നടത്തി മുഖ്യമന്ത്രി ആശുപത്രി വിടുകയാണ് ഉണ്ടായിരിക്കുന്നത്. ഇത് കൊവിഡ് പ്രോട്ടോക്കോളിന്‍റെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

കെഎം ഷാജിക്ക് കുരുക്ക്, വിജിലന്‍സ് ചോദ്യം ചെയ്തു, പിടിച്ചെടുത്ത 50 ലക്ഷത്തിന്റെ കണക്ക് കാണിക്കണംകെഎം ഷാജിക്ക് കുരുക്ക്, വിജിലന്‍സ് ചോദ്യം ചെയ്തു, പിടിച്ചെടുത്ത 50 ലക്ഷത്തിന്റെ കണക്ക് കാണിക്കണം

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത് അനുസരിച്ച് നാലാം തിയ്യതി അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു എന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ബുധനാഴ്ചത്തേക്ക് പത്ത് ദിവസമായി. എന്നാല്‍ നാലാം തിയതി കോവിഡ് ഉണ്ടായിരുന്നെങ്കില്‍ പരസ്യ പ്രചരണത്തിന്‍റെ അവസാന ദിനമായ അന്ന് പതിനായിരക്കണക്കിന് ആളുകളെ അണിനിരത്തി റോഡ് ഷോ നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനം അല്ലേയെന്നും വി മുരളീധരന്‍ ചോദിക്കുന്നു.

v m

ഐസിഎമ്മാറിന്റെ മാര്‍ഗനിര്‍ദ്ദേശം സംസ്ഥാന ആരോഗ്യമന്ത്രിക്ക് അറിയാത്തത് അല്ലല്ലോ. കോവിഡ് സ്ഥിരീകരിച്ച ശേഷം മുഖ്യമന്ത്രി മെഡിക്കല്‍ കോളേജിലേക്ക് വന്നത് എല്ലാവരും കണ്ടതാണ്. ഐസലേറ്റഡായ വണ്ടിയിലൊ ആംബുലന്‍സിലൊ അല്ല മുഖ്യമന്ത്രി വന്നത്. തിരികെ പോയപ്പോഴും സാമൂഹ്യ അകലം പാലിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ആശുപത്രി വിട്ട ശേഷവും മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ ; ഡിസ്‌ചാർജിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് മന്ത്രിആശുപത്രി വിട്ട ശേഷവും മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ ; ഡിസ്‌ചാർജിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് മന്ത്രി

അതേസമയം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമുഖ്യമന്ത്രി രംഗത്ത് എത്തി. മുഖ്യമന്ത്രി കൊവിഡ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ ക്വാറന്റീനില്‍ തുടരുകയാണ്. അല്ലാതെ പൊതുപരിപാടികള്‍ക്കൊന്നും മുഖ്യമന്ത്രി പോയിട്ടില്ല. എന്തുണ്ടായാലും വിവാദമുണ്ടാക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. കൊവിഡ് പോസിറ്റീവായപ്പോള്‍ വീട്ടില്‍ തന്നെ തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. എന്നാല്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും കെകെ ശൈലജ പറഞ്ഞു.

Recommended Video

cmsvideo
Congress leader AP Usman's fb post on Pinarayi Vijayan tested Covid 19 positive | Oneindia Malayalam

കുംഭമേളയ്ക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി ആര്‍എസ്എസുകാര്‍ ; നിയമിച്ചത് പോലീസ് , ഇങ്ങനെ ആദ്യംകുംഭമേളയ്ക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി ആര്‍എസ്എസുകാര്‍ ; നിയമിച്ചത് പോലീസ് , ഇങ്ങനെ ആദ്യം

English summary
V Muraleedharan alleges violation of CM pinarayi vijayan covid protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X