കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി ജനങ്ങളെ കാണുന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍, നൗഷാദ് മാതൃക... പറയുന്നതാര്?

Google Oneindia Malayalam News

കോഴിക്കോട്: മുസ്ലീം ആയതുകൊണ്ടാണ് കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മരിയ്ക്കുകയാണെങ്കില്‍ മുസ്ലീം ആയി മരിയ്ക്കണം എന്നും വെള്ളപ്പള്ളി പറഞ്ഞിരുന്നു.

എന്തായാലും വെള്ളാപ്പള്ളിയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പക്ഷേ അതൊന്നും അംഗീകരിയ്ക്കാന്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം തയ്യാറല്ല.

വെളളാപ്പള്ളിയെ ന്യായീകരിച്ചും വെള്ളാപ്പള്ളിയെ സംരക്ഷിച്ചും ആയിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പ്രതികരിച്ചത്. മുരളീധരന്‍ നൗഷാദിന്റെ വീട് സന്ദര്‍ശിയ്ക്കുകയും ചെയ്തു.

അപമാനിച്ചിട്ടില്ല

അപമാനിച്ചിട്ടില്ല

മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെ വെള്ളാപ്പള്ളി നടേശന്‍ അപമാനിച്ചിട്ടില്ലെന്നാണ് വി മുരളീധരന്‍ പറയുന്നത്.

നൗഷാദ് മാതൃക

നൗഷാദ് മാതൃക

നൗഷാദ് നാടിന്റെ അഭിമാനമാണ്. മനുഷ്യത്വത്തിന്റെ നന്മ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ് നൗഷാദ് എന്നും വി മുരളീധരന്‍ പറഞ്ഞു.

 മതവിവേചനം

മതവിവേചനം

മത വിവേചനം കാണിയ്ക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. അല്ലാതെ നൗഷാദിനെതിരെയല്ലെന്നാണ് ബിജെപി പറയുന്നത്.

 ബിഷപ്പും ചീഫ് സെക്രട്ടറിയും

ബിഷപ്പും ചീഫ് സെക്രട്ടറിയും

മുമ്പ് ഇടുക്കി ബിഷപ്പും ചീഫ് സെക്രട്ടറി ജിജി തോംസണും മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. അന്നൊന്നും കേസ് എടുത്തിട്ടില്ലെന്നാണ് വാദം.

നട്ടെല്ലുണ്ടോ

നട്ടെല്ലുണ്ടോ

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിയ്ക്കണം എന്ന് പ്രസംഗിച്ച ജിജി തോംസണെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് നട്ടെല്ലുണ്ടോ എന്നാണ് വി മുരളീധരന്റെ ചോദ്യം.

 ഭൂരിപക്ഷത്തിന്റെ പിന്തുണ

ഭൂരിപക്ഷത്തിന്റെ പിന്തുണ

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളി നടേശന് ഇവിടത്തെ ഭൂരപക്ഷ സമുദായത്തിന്റെ പിന്തുണയുണ്ടെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
V Muraleedharan criticises Oommen Chandy for taking case against Vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X