കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊച്ചുമകനും മകളും ഒപ്പം, കേരളം ഭരിക്കാൻ പോകുന്ന അടുത്ത രണ്ട് തലമുറയെ കണ്ടെത്തിയോ?'; വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കെതിരെ കേന്ദ്ര മന്ത്രി വി മുളീധരൻ. ഔദ്യോഗിക യാത്രയാണ് പോയതെങ്കിൽ അത് ജനങ്ങൾക്ക് മുൻപിൽ വിശദീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് വി മുരളീധരൻ പറഞ്ഞു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിദേശ യാത്ര നടത്തുന്നത്? അതിൽ ദുരൂഹത ഇല്ലേ? ദുബായ് യാത്ര മുഖ്യമന്ത്രി വിദേശകാര്യമന്ത്രാലയത്തെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും മുരളീധരൻ ആരോപിച്ചു.

1

'മുഖ്യമന്ത്രി പോയത് ഔദ്യോഗികമായി പോയതെങ്കിൽ അത് ജനങ്ങളോട് വെളിപ്പെടുത്തണം. ഔദ്യോഗിക യാത്രയിൽ പോയി ഉണ്ടാക്കിയ ഔദ്യോഗിക കരാർ ഏതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കട്ടെ. ഏതെങ്കിലും റിക്രൂട്ടിംഗ് ഏജൻസിയുമായി നോർക്ക ഒപ്പിടുന്ന കരാർ അല്ല.
ദുബായ് യാത്ര എന്തുകൊണ്ട് വിദേശകാര്യമന്ത്രാലയത്തെ മുന്‍കൂട്ടി അറിയിക്കാഞ്ഞത്. അവിടെ മുഖ്യമന്ത്രിയുടെ പരിപാടി എന്താണ്? ദുബായ് യാത്ര പോകാൻ ഉണ്ടായ അടിയന്തര സാഹചര്യം എന്താണ്? '

സിപിഎം തെറിച്ചു!! വണ്ടന്മേടില്‍ യുഡിഎഫിനും ബിജെപിക്കും ഒരേ നിലപാട്; ഇനി ആര് ഭരിക്കും?സിപിഎം തെറിച്ചു!! വണ്ടന്മേടില്‍ യുഡിഎഫിനും ബിജെപിക്കും ഒരേ നിലപാട്; ഇനി ആര് ഭരിക്കും?

3


'മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ചെലവ് ആരാണ് വഹിക്കുന്നത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിദേശ യാത്ര നടത്തുന്നത്? അതിൽ ദുരൂഹത ഇല്ലേ? ഇതൊരു ഔദ്യോഗികയാത്രയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി നടത്തിയിട്ടുള്ള കൂടിക്കാഴ്ചകൾ, ഒപ്പിട്ട ധാരണാ പത്രങ്ങൾ, കരാറുകൾ എന്നിവ കാണിക്കട്ടെ.കൊച്ചുമകനെയും മകളെയും കൂട്ടി പഠിക്കാൻ പോയതാണോ.? കേരളം ഭരിക്കാൻ പോകുന്ന അടുത്ത രണ്ട് തലമുറയിലെ ആളുകളെ കണ്ടെത്തിയിരിക്കുകയാണോ എന്നാണ് എന്റെ ചോദ്യം' വി മുരളീധരൻ ചോദിച്ചു.

3


ഞാൻ ഒമാനിലും യുഎസിലും പോയി. എന്റെ കൈയ്യിൽ എന്തിന് താൻ യാത്ര പോയി എന്നതിനുള്ള കൃത്യമായ രേഖകൾ ഉണ്ട്. ജനങ്ങളുടെ നികുതി പണം കൊണ്ടാണ് അദ്ദേഹം യാത്ര നടത്തുന്നത്. അതുകൊണ്ട് തന്നെ അവരോട് മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി മുരളീധരൻ പറഞ്ഞപ. അതേസമയം വി മുരളീധരൻറെ പ്രസ്താവനയ്ക്കെതിരെ സിപിഎം രംഗത്തെത്തി. മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് അനുമതി തേടുമ്പോൾ ദുബായ് സന്ദർശനം ഉണ്ടായിരുന്നില്ലെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന. എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറൻസിനായി നൽകിയ അപേക്ഷയിൽ നോർവേ, യുകെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ യുഎഇ സന്ദർശിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ അപേക്ഷയിക്ക് കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ക്ലിയറൻസും ലഭിച്ചിട്ടുണ്ട്, സി പി എം വ്യക്തമാക്കി.

ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അങ്ങനെ എങ്കിൽ എനിക്ക് ട്വിറ്റർ വാങ്ങാം, ഫോളോവേഴ്സിനോട് ഇലോൺ മസ്‌ക്ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അങ്ങനെ എങ്കിൽ എനിക്ക് ട്വിറ്റർ വാങ്ങാം, ഫോളോവേഴ്സിനോട് ഇലോൺ മസ്‌ക്

4


മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം 2022 ഒക്‌ടോബർ 4 മുതൽ 12 വരെ നോർവേ, യുകെ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നു എന്നും മടക്കയാത്രയിൽ യുഎഇയിൽ വ്യക്തിപരമായ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നു എന്നും യാത്ര ക്ലിയറൻസിനായി നൽകിയ അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ, മകൾ, ചെറുമകൻ, പി എ എന്നിവരുമുണ്ടാകുമെന്നും ഇതിൽ വ്യക്തമാണ്.
ഈ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് തെറ്റിധാരണ പടർത്തുവിധം വി മുരളീധരൻ പ്രസ്താവനയിറക്കിയത്. യാത്രയെ സംശയത്തിന്റെ നിഴലിലാക്കാനുള്ള നീക്കമായിരുന്നു മന്ത്രിയുടേത്. ദുബായ് എന്ന് പ്രത്യേകം പരാമർശനം നടത്തുകയായിരുന്നു മുരളീധരൻ. മുരളീധരന്റെ പ്രസ്താവനയിലെ രാഷ്ട്രീയ ​ഗുഢാലോചന വ്യക്തമാണെന്നും സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാത്ത ഇയാൾ എന്ത് മന്ത്രിയാണെന്നും വിമർശനം ഉണ്ടാകുന്നുണ്ട്, സി പി എം പറഞ്ഞു.

'നല്ലകാലം മുഴുവന്‍ പ്രസ്ഥാനത്തിന് വേണ്ടി പടപൊരുതിയവര്‍'; സന്ദീപ് വാര്യര്‍ക്ക് പരോക്ഷ പിന്തുണ'നല്ലകാലം മുഴുവന്‍ പ്രസ്ഥാനത്തിന് വേണ്ടി പടപൊരുതിയവര്‍'; സന്ദീപ് വാര്യര്‍ക്ക് പരോക്ഷ പിന്തുണ

English summary
V Muraleedharan slams CM Pinarayi Vijayan's foreign trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X