കോടിയേരിക്കെതിരെ നടത്തിയ കൊലവിളി, ശോഭ സുരേന്ദ്രന്‍ കുടുങ്ങും ??നടപടി ആവശ്യപ്പെട്ട് പരാതി

  • By: Nihara
Subscribe to Oneindia Malayalam

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കൊലവിളി മുഴക്കിയ ശോഭാ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നല്‍കി. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് നടന്ന പരിപാടിക്കിടയിലായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിപിഎം സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത്. ശോഭാ സുരേന്ദ്രന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വി ശിവന്‍കുട്ടി എംഎല്‍എയാണ് പ്രസംഗം പരിശോധിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചിറക്കടവ് ലോക്കല്‍ സെക്രട്ടറി വിജി ലാല്‍ കാഞ്ഞിരപ്പിള്ളി ഡിവൈഎസ് പിക്ക് പരാതി നല്‍കിയിരുന്നു.

കോടിയേരി ബാലകൃഷ്ണനെതിരെ മുഴക്കിയ വധഭീഷണി

കോടിയേരി ബാലകൃഷ്ണനെതിരെ മുഴക്കിയ വധഭീഷണി

കോട്ടയത്തെ പൊന്‍കുന്നത്ത് ബുധനാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു ശോഭ സുരേന്ദ്രന്‍ കൊലവിളി നടത്തിയത്. പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലായത്.

 തെക്കോട്ടെടുക്കാനായില്ലേ

തെക്കോട്ടെടുക്കാനായില്ലേ

കോടിയേരി ബാലകൃഷ്ണന് വയസെത്രയായെന്നും തെക്കോട്ടെടുക്കാന്‍ സമയമായില്ലെയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ ചോദ്യം. ഇനിയെങ്കിലും നേരാവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാമെന്നും അവര്‍ പറഞ്ഞിരുന്നു.

സുരക്ഷയില്ലാത്ത നാടാണോ

സുരക്ഷയില്ലാത്ത നാടാണോ

ഒരു പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ കോടിയേരി നിന്റെയീ കേരളം എന്ന് ചോദിച്ച ശോഭ ഇത് ജനാധിപത്യ സംസ്ഥാനമാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

കഷ്ടപ്പാട് അവസാനിക്കണമെന്ന് ആഗ്രഹം

കഷ്ടപ്പാട് അവസാനിക്കണമെന്ന് ആഗ്രഹം

രാജ്യം മുഴുവന്‍ യാത്ര ചെയ്യുന്ന കോടിയേരിയുടെ കഷ്ടപ്പാടൊക്കെ അവസാനിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തലസ്ഥാനത്തെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അവര്‍ കോടിയേരിക്കെതിരെ ആഞ്ഞടിച്ചത്.

തറവാട് സ്വത്തല്ല

തറവാട് സ്വത്തല്ല

ജനാധിപത്യമാണ് നിങ്ങളെ വിജയിപ്പിപ്പ് അധികാരത്തിലെത്തിച്ചത്. ഇത് കോടിയേരി ബാലകൃഷ്ണന്റെ കുടുംബ സ്വത്തല്ലെന്നും ശോഭ തുറന്നടിച്ചിരുന്നു. ഇന്ത്യ ഭരിക്കുന്നത് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയല്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു.

വ്യാപക പ്രതിഷേധം

വ്യാപക പ്രതിഷേധം

കോടിയേരി ബാലകൃഷ്ണനെതിരെ കൊലവിളി മുഴക്കിയ ശോഭ സുരേന്ദ്രനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കേസെടുക്കണമെന്ന ആഴശ്യവും ഉയര്‍ന്നുവന്നിരുന്നു.

പരാതി നല്‍കി

പരാതി നല്‍കി

കോടിയേരിക്കെതിരെ വിവാദ പ്രസംഗം നടത്തിയ ശോഭ സുരേന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി എംഎല്‍എയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

English summary
Compliant against Shobha Surendran for her controversial speech.
Please Wait while comments are loading...