കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം കേസില്‍ ഗണേഷ്‌കുമാര്‍ കുടുങ്ങുമോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ മുന്‍മന്ത്രി ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു. വാളകം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായി കൃഷ്ണകുമാര്‍ ആയിരുന്നു ക്രൂരമായി ആക്രമിക്കപ്പെട്ടത്.

കേസന്വേഷണം സംസ്ഥാന പോലീസ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് കേസ് സിബിഐക്ക് കൈമാറിയത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലാണ് കൃഷ്ണകുമാറും ഭാര്യ ഗീതയും ജോലി ചെയ്യുന്നത്. പിള്ളക്കും ഗണേഷ് കുമാറിനും ഉള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കൃഷണ കുമാര്‍ ആരോപിച്ചിരുന്നത്.

Ganesh Kumar

പരാതി ഉണ്ടായിട്ടും കൃഷ്ണകുമാറിന് സംഭവിച്ചത് വാഹനാപകടം മാത്രമാണന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷവും അന്വേഷണത്തില്‍ വലിയ പുരോഗതി ഉണ്ടായിരുന്നില്ല.

മൂന്ന് മണിക്കൂര്‍ ആണ് ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്തൊക്കെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

2011 സെപ്റ്റംബറിലാണ് കൃഷ്ണകുമാര്‍ വാളകം ജങ്ഷനില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ബാലകൃഷ്ണ പിള്ളയുമായി ബന്ധമുള്ള ചിലരെ അടുത്തിടെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗണേഷ് കുമാറിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.

English summary
Vaalakam Case: CBI questioned KB Ganesh Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X