കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ശുദ്ധജല സ്രോതസ്സുകളെ സംരക്ഷിക്കാന്‍ 'കുടിനീര്‍-തെളിനീര്‍-ജീവാമൃതം' പദ്ധതി

  • By Sreejith Kk
Google Oneindia Malayalam News

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ശുദ്ധജല സ്രോതസ്സുകളെ
സംരക്ഷിക്കുന്നതിന് വേണ്ടി ജില്ല,ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ
നവീന പദ്ധതി 'കുടിനീര്‍-തെളിനീര്‍-ജീവാമൃതം' നടപ്പിലാക്കുന്നു. കേന്ദ്ര
ഗവണ്‍മെന്റ് സ്ഥാപനമായ സി.ഡബ്ല്യു.ആര്‍.ഡി.എം,തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.സി.ഡി.യു എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പദ്ധതിക്കായി 36 ജലമിത്രങ്ങളെ തെരഞ്ഞെടുത്തു. അവര്‍ക്ക് മെയ്‌ 9ന് സി.ഡബ്ല്യു.ആര്‍.ഡി.എം കുന്ദമംഗലത്ത് വെച്ച് പരിശീലനം
സംഘടിപ്പിക്കുന്നതാണ്.

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി സഹിതം മുഴുവന്‍
കിണറുകളും സി.സി.ഡി.യു നല്‍കുന്ന ടൂള്‍ കിറ്റ് ഉപയോഗിച്ച് ജലമിത്രങ്ങള്‍
പ്രാരംഭ പരിശോധന നടത്തുന്നതാണ്. തുടര്‍ന്ന് പരിശോധനയില്‍ മോശം
അവസ്ഥയിലുള്ള കിണറുകളിലെ വെള്ളം കിണറുകളെ സി.ഡബ്ല്യു.ആര്‍.ഡി.എം ന്റെസഹായത്തോടെ വീണ്ടും പരിശോധിപ്പിക്കുന്നതാണ്. ഇതിന് പഞ്ചായത്തിന്റെ
സബ്സിഡി ലഭ്യമാക്കുന്നതാണ്. കിണര്‍ ഓഡിറ്റ് നടത്തുന്നതോടൊപ്പം
സാനിറ്റേഷന്‍ മാപ്പ്, കിണര്‍ ഡയരക്റ്ററി എന്നിവയും തയ്യാറാക്കുന്നതാണ്.
പ്രാരംഭ പരിശോധനയില്‍ മലിനമായ കിണറുകളിലെ വെള്ളം ശുദ്ധമാക്കുന്നതിന്
വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.

 waterprojectvadakara

കേരള വാട്ടര്‍അതോറിറ്റിയുടെ വാട്ടര്‍ കണക്ഷന്‍ എടുക്കുന്നതിന് 5,000/- രൂപയും ശുദ്ധജലസ്രോതസ്സുകളാക്കി മാറ്റുന്നതിന് 6,000/- രൂപയും പുതിയ കിണര്‍
കുഴിക്കുന്നതിന് 15,000/- രൂപയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായ
നല്‍കുന്നതാണ്. പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടുകാര്‍ക്കും
വാട്ടര്‍ കാര്‍ഡും നല്‍കുന്നതാണ്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും,
വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ഈ പദ്ധതിക്കായി
വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ജലശ്രീ ക്ലബുകള്‍
ആരംഭിക്കുന്നതാണ്.

പ്രാരംഭ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ് അദ്ധ്യക്ഷത
ഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് പദ്ധതിയുടെ രൂപരേഖ
അവതരിപ്പിച്ചു. സി.സി.ഡി.യു ഡയരക്ടര്‍ ഡോ.സുനില്‍ കുമാര്‍,
സി.ഡബ്ല്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞന്‍ ഡോ.മാധവന്‍ കോമത്ത്,
വാട്ടര്‍ ക്വാളിറ്റി കണ്‍സള്‍ട്ടന്റ് ജസ്ന എന്നിവര്‍ സാങ്കേതിക
ക്ലാസുകള്‍ നല്‍കി. ഡോ.അബ്ദുള്‍ നസീര്‍ (മെഡിക്കല്‍ ഓഫീസര്‍,
പി.എച്ച്.സി),വൈസ് പ്രസിഡണ്ട് റീന രയരോത്ത്, ബ്ലോക്ക് മെമ്പര്‍ കെ.പ്രമോദ്, ഉഷ
ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, സുധ മാളിയേക്കല്‍, കെ.സജീവന്‍
എന്നിവര്‍ സംസാരിച്ചു. കുമാരി ആര്‍ഘ്യ ജലഗീതം ആലപിച്ചു

English summary
vadakara azhiur drinking water project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X