ഏഴ് വർഷങ്ങളും അഞ്ച് കോടിയും പാഴാകുമോ? വടകര ജില്ലാ ആശുപത്രി കെട്ടിട നിര്‍മ്മാണം നിയമ കുരുക്കിൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : ഏഴു വര്‍ഷം മുമ്പ്  വടകര ജില്ലാ ആശുപത്രിയ്ക്ക് വേണ്ടി നിര്‍മ്മാണം
ആരംഭിച്ച കെട്ടിടം നിയമ കുരുക്കിനെ തുടര്‍ന്ന് പാതി വഴിയില്‍ തന്നെ. 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച ഏഴു നിലകെട്ടിടത്തിന്റെ പ്രവൃത്തിയാണ് നിയമ കുരുക്ക് കാരണം നിലച്ചിരിക്കുന്നത്.നിലവില്‍ അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഇരു നില കെട്ടിടംനിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേകെട്ടിടത്തിന് മുകളിലാണ് വീണ്ടും നാലു നില കെട്ടിടം പണിയാന്‍ സംസ്ഥാനസര്‍ക്കാര്‍ 13.07 കോടി രൂപ അനുവദിച്ചത്.

വീപ്പ കേസിൽ ചുരുളഴിഞ്ഞു! ശകുന്തളയെ കൊലപ്പെടുത്തിയത് മകളുടെ കാമുകൻ... സജിത്തും ജീവനൊടുക്കി...

ആശുപത്രിക്ക് അനുയോജ്യമായകെട്ടടമല്ല നിര്‍മ്മിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നാലു നിലകെട്ടിട നിര്‍മ്മാണത്തിന് ആറര കോടി രൂപയും, ലിഫ്റ്റ് നിര്‍മ്മാണം,ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ക്ക് ബാക്കിയുള്ള തുകയുംവിനിയോഗിക്കാനാണ് പിഡബ്ല്യുഡി ടെണ്ടര്‍ നല്‍കിയത്. എറണാകുളത്തെ സ്വകാര്യകമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. കെട്ടിട നിര്‍മ്മാണത്തിന് ശേഷം രണ്ടാം ഘട്ട ജോലികള്‍ നടക്കുകയുള്ളൂ. എന്നാല്‍ കരാര്‍ ഒപ്പിടാന്‍ കമ്പനി അധികൃതരെ പിഡബ്ല്യുഡി അധികൃതര്‍ സമീപിച്ചപ്പോള്‍ ഒപ്പിടാന്‍ തയ്യാറാകാതെഇവര്‍ കോടതിയെ സമീപിച്ചതാണ് നിര്‍മ്മാണം പാതി വഴിയിലായത്.

 vadakarahospital

പ്രവൃത്തി നിലച്ച ജില്ലാ ആശുപത്രി കെട്ടിടം.

ജിഎസ്ടിയായി അടക്കേണ്ട തുക എസ്റ്റിമേറ്റില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന്കമ്പനി ആവശ്യപ്പെട്ടത് പിഡബ്ല്യുഡി അധികൃതര്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ കാരണം. നിയമ കുരുക്കില്‍പെട്ടതോടെ കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവൃത്തിയും നിലച്ചത്പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്. സംഭവത്തിന്റെ പാശ്ചാതലത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ഇക്കാര്യം ചൂടേറിയ
ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി, പൊതു മരാമത്ത് വകുപ്പ് മന്ത്രിഎന്നിവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ സികെ നാണു എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവരെ യോഗംചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരു നടപടിയുംഉണ്ടായിട്ടില്ല. ഈ മാസം 20ന് തിരുവനന്തപുരത്ത് വച്ച് യോഗം ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചവിവരം.

അതേസമയം വടകര ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിര്‍മാണം
സ്തംഭിക്കാനിടയായ സാഹചര്യം കലക്ടര്‍ യുവി ജോസ് നേരിട്ട് പരിശോധിക്കാനുംപ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും കഴിഞ്ഞ മാസം ചേര്‍ന്ന ജില്ലാവികസന യോഗത്തില്‍ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗംമേല്‍നോട്ടം വഹിക്കുന്ന നിര്‍മാണ പ്രവൃത്തി രണ്ട് വര്‍ഷമായിമുടങ്ങിക്കിടക്കുന്നത് ആശുപത്രിയുടെ നടത്തിപ്പിനെ തന്നെ
ബാധിച്ചിരിക്കുകയാണെന്നും രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലെന്നും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയാണ് യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.

കരാറുകാര്‍ കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള ഫയലുകള്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുമെന്നുമാണ് അന്നത്തെ യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ താലൂക്കിന്റെ പ്രധാന ആരോഗ്യ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെ ഈ
പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടത്തിന്ഇതുവരെയായിട്ടില്ലെന്ന് മാത്രമല്ല കലക്ടര്‍ ഇവിടെ പരിശോധന നടത്താനുംഇതുവരെ തയ്യാറായിട്ടില്ല.

രോഗത്തെ പൊരുതി തോല്‍പ്പിച്ചു: ഒടുവില്‍ സ്റ്റീഫന്‍ ഹോക്കിംഗ് മടങ്ങി, അന്ത്യം 76ാം വയസ്സില്‍

മിനിമം ബാലന്‍സില്ല: എസ്ബിഐ പണികൊ‍ടുത്തത് 41.16 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vadakara district hospital construction stopped due to legal issues

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്