കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കനാട് വിഷയം; വനംമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണം: ഐസി ബാലകൃഷ്ണന്‍ എംഎല്‍എ

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വടക്കനാട് വിഷയത്തില്‍ വനംമന്ത്രി നല്‍കിയ ഉറപ്പ് നടപ്പിലാക്കി കര്‍ഷകരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കി കൊലയാളിയാനയെ പ്രദേശത്ത് നിന്നും നീക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വനംവകുപ്പ് മുമ്പെടുത്ത തീരുമാനങ്ങളൊന്നും നടപ്പിലാക്കാതെയാണ് മുന്നോട്ടുപോകുന്നത്. ഏപ്രില്‍ ഏഴിന് വടക്കനാട് സ്‌കൂളില്‍ വെച്ച് എടുത്ത് തീരുമാനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 17ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുമ്പില്‍ ഉപവാസം അനുഷ്ഠിച്ചു.

wayanadmla

പ്രസ്തുത വിഷയം പ്രതിപക്ഷനേതാവിന്റെയും മുന്‍മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും ഇരുവരും ഇക്കാര്യം വനംമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രി എന്നോട് നേരിട്ടും വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലെത്തിയ എം ഐ ഷാനവാസ് എം പിയോടും ഫോണില്‍ സംസാരിക്കുകയും കൊലയാളിയായ ആനയെ പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകന്റെ കൃഷിയിടത്തില്‍ ഇറങ്ങുമ്പോള്‍ മയ്ക്കുവെടി വെച്ച് നീക്കം ചെയ്ത് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞുവെച്ച റേഞ്ച് ഓഫീസറെ മോചിപ്പിക്കുന്നതിനുള്ള നടപടി സ്ീകരിച്ചത്.

ഇതിന് ശേഷം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ വെ്ച്ച് ചര്‍ച്ച നടത്തുകയും ചര്‍ച്ചയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ പ്രദേശത്ത് നിന്നും നീക്കം ചെയ്യുമെന്നും റേഞ്ച് ഓഫീസറെ തടഞ്ഞുവെച്ചതുമായി ബന്ധപ്പട്ട് കര്‍ഷകര്‍ക്കെതിരയെടുത്ത കേസുകള്‍ പിന്‍വലിക്കാനും തീരുമാനമായി. എന്നാല്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വനംവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് 21ന് വടക്കനാട് ഗ്രാമസംരക്ഷണ നേതൃത്വത്തില്‍ വനിതകള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മു്മ്പ് ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കി പ്രദേശത്തെ കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
vadakkanad issue- forest minister should follow the promise-mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X