കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി പീഡനം; സത്യമാണെങ്കില്‍ സിപിഎം നേതാവ് കുടുങ്ങും, അന്വേഷണം ആദ്യം മുതല്‍...

അന്വേഷണത്തിന് ഐജി നേരിട്ട് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മീഡിയാ സെല്‍ പരാതി സ്വീകരിച്ച് ഉടന്‍ തൃശൂര്‍ റേഞ്ച് ഐ.ജിയില്‍ നിന്ന് പ്രാഥമികാന്വേഷണ വിവരങ്ങള്‍ തേടിയിരുന്നു.

  • By Akshay
Google Oneindia Malayalam News

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎം നേതാവ് കുടുങ്ങും. വടക്കാഞ്ചേരിയിലെ സി.പി.എം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ആദ്യം മുതല്‍ വീണ്ടും അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍ നിര്‍ദേശം നല്‍കി. അന്വേഷണത്തിന് ഐജി നേരിട്ട് മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മീഡിയാ സെല്‍ പരാതി സ്വീകരിച്ച് ഉടന്‍ തൃശൂര്‍ റേഞ്ച് ഐ.ജിയില്‍ നിന്ന് പ്രാഥമികാന്വേഷണ വിവരങ്ങള്‍ തേടിയിരുന്നു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റും പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ സിറ്റി പൊലീസ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുളള നടപടി പൊലീസ് ആരംഭിച്ചു. യുവതിയുടെ സൗകര്യമനുസരിച്ച് മൊഴിയെടും.

 പീഡനം

പീഡനം

വടക്കാഞ്ചേരി ലൈംഗിക പീഡനം സംബന്ധിച്ച കേസില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി ഐജിയുടെ കണ്ടെത്തി.

 ഗൗരവക്കുറവ്

ഗൗരവക്കുറവ്

രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസില്‍ പോലീസ് ആവശ്യമായ ജാഗ്രത കാട്ടിയില്ല. പോലീസ് കേസ് ഗൗരവമായി എടുത്തില്ലെന്നും ഐജി കണ്ടെത്തി.

 എകെ ബാലന്‍

എകെ ബാലന്‍

വടക്കാഞ്ചേരിയിലെ സിപിഎം കൗണ്‍സിലറും സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.

 അന്വേഷണം

അന്വേഷണം

ആരോപണത്തിലുറച്ചു നിന്നാല്‍ പ്രത്യേകസംഘം രൂപീകരിച്ചു വിശദമായ തുടരന്വേഷണം നടത്താനുമാണു പൊലീസിന്റെ തീരുമാനം.

 സിഐക്കെതിരെ

സിഐക്കെതിരെ

പരാതിക്കാരിയോടു മോശമായി പെരുമാറിയെന്ന സിഐയ്‌ക്കെതിരെയുള്ള ആരോപണവും ഇതിനൊപ്പം പരിശോധിക്കും.

 വിഎം സുധീരന്‍

വിഎം സുധീരന്‍

വടക്കാഞ്ചേരി പീഡന കേസില്‍ എന്തുകൊണ്ട് നടപടി എടുക്കാന്‍ സിപിഎം മടിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

 സര്‍ക്കാര്‍ തലത്തിലും നടപടി

സര്‍ക്കാര്‍ തലത്തിലും നടപടി

കൃത്യമായ അന്വേഷണം നടക്കണം. അടിയന്തരമായ പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രീയ തലത്തിലും സര്‍ക്കാര്‍ തലത്തിലും നടപടിയുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പേരാമംഗലം സിഐയെ എന്തുകൊണ്ട് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

English summary
vadakkancherry rape case; IG's statement about enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X