കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം; അധ്യാപികയെ തിരിച്ചെടുക്കണമെന്ന് പിള്ളയോട് ഹൈക്കോടതി

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള മാനേജരായ രാമവിലാസം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക ഗീതയെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം അധ്യാപികയെ തിരിച്ചെടുക്കണമെന്നാണ് നിര്‍ദ്ദേശം. വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യയാണ് ഗീത.

അധ്യാപകനെ ബാലകൃഷ്ണ പിള്ളയുടെ ഗുണ്ടകളാണ് ആക്രമിച്ചതെന്ന് ഗീത നേരത്തെ ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുകളും ലംഘിച്ചു എന്ന് കാട്ടി ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഡി.ഡി.ഐയും ഡി.പി.ഐയും ഇവരെ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് അതിന് തയ്യാറായിരുന്നില്ല.

balakrishna-pillai

ഇതേതുടര്‍ന്ന് അധ്യാപിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണപിള്ളയുടെ വ്യക്തി വൈരാഗ്യമാണ് തന്നെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായതെന്ന് അധ്യാപിക ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് അധ്യാപികയെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഉത്തരവായിരിക്കുന്നത്.

2013 ജൂണിലാണ് ഇവരെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. ബാലകൃഷ്ണ പിള്ളയുമായി അകല്‍ച്ചയിലായിരുന്ന ഗീതയുടെ ഭര്‍ത്താവ് കൃഷ്ണ കുമാറിന്റെ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലായിരുന്നു അത്. സിബിഐ അന്വേഷിച്ച കേസില്‍ ബാലകൃഷ്ണ പിള്ളയടക്കമുള്ളവരുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

English summary
Valakom teacher suspension;high court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X