• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാർ കേസ്; കേസന്വേഷണവും വിസ്താരവും വഴിതെറ്റി, തെളിവുകൾ ഹാജരാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് മാതാവ്!

Google Oneindia Malayalam News

പാലക്കാട്: വാളയാർ കേസന്വേഷണത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ. പെൺകുട്ടികളുടെ മരണത്തെക്കുറിച്ച് തുടക്കംമുതൽ മുൻവിധിയോടെ നടത്തിയ പോലീസന്വേഷണം കേസ് ദുർബലമാക്കിയെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നത്. പികെ ഹനീഫ കമ്മീഷനു മുന്നിലാണ് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ച പാലക്കാട് ഗസ്റ്റ്ഹൗസിലാണ് വാളയാർ കേസന്വേഷണത്തിലെ വീഴ്ചകളെപ്പറ്റി അന്വേഷിക്കുന്ന കമ്മിഷന്റെ തെളിവെടുപ്പ് നടന്നത്.

കേസന്വേഷണം താളംതെറ്റിയതിനുപുറമേ തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടെന്നും മാതാപിതാക്കൾ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ 11-ഓടെയാണ് കമ്മിഷൻ മാതാപിതാക്കളിൽനിന്നുള്ള തെളിവെടുപ്പ് ആരംഭിച്ചത്. ഒന്നേകാൽ മണിക്കൂറോളം നീണ്ട വിവരശേഖരണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചകളാണ് ആദ്യം കമ്മിഷൻ ചോദിച്ചറിഞ്ഞത്.

പ്രതികളെ കുറിച്ച് സൂചന നൽകിയിരുന്നു

പ്രതികളെ കുറിച്ച് സൂചന നൽകിയിരുന്നു


കമ്മിഷന്റെ സിറ്റിങ്ങിൽ മൊഴിനൽകുന്നതിനിടെ വിങ്ങിപ്പൊട്ടിയ കുട്ടികളുടെ അമ്മയെ കമ്മിഷൻ ആശ്വസിപ്പിച്ചു. കേസിലെ മുൻപ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനും കമ്മിഷന് മൊഴിനൽകി. മൂത്തകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടദിവസം സ്ഥലത്തെത്തിയ പോലീസുകാരോട് പ്രതികളെക്കുറിച്ച് സൂചന നൽകിയിരുന്നുവെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ല

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ല

കേസുമായി ബന്ധപ്പെട്ട് ഇളയകുട്ടി നൽകിയ മൊഴിയും പോലീസ് കാര്യമായി പരിഗണിച്ചില്ല. രണ്ടാമത്തെ കുട്ടിയും സമാനസാഹചര്യത്തിൽ കൊല്ലപ്പെടുന്നതിന് ഇത് വഴിയൊരുക്കിയെന്നും മാതാപിതാക്കൾ ആരോപിച്ചു. കോടതിയിൽ വിചാരണ നടന്നപ്പോൾ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടായിരുന്നില്ല. കോടതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളൊന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു

പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു


പികെ ഹനീഫ കമ്മിഷന്റെ അവസാനഘട്ട തെളിവെടുപ്പാണ് ശനിയാഴ്ച നടന്നത്. നേരത്തെ, പാലക്കാട് എസ്പി ജി ശിവവിക്രം, കേസ് വിവിധഘട്ടങ്ങളിൽ അന്വേഷിച്ച പോലീസുദ്യോസ്ഥൻ എന്നിവരിൽ നിന്ന് കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. മാതാപിതാക്കളിൽനിന്ന് തെളിവെടുത്തശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവനിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചത്. തെളിവെടുപ്പ് ഉച്ചവരെ നീണ്ടു.

52 ദിവസത്തിനിടെ രണ്ട് ദുരൂഹ മരണങ്ങൾ

52 ദിവസത്തിനിടെ രണ്ട് ദുരൂഹ മരണങ്ങൾ


52 ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാർ തൂങ്ങിമരിച്ച സംഭവമാണ് വാളായർ കേസ്. സ്വന്തം ചേച്ചിയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇളയ കുട്ടിയായിരുന്നു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് കേസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയുണ്ടായില്ലെന്നാണ് ഉയർന്ന ആരോപണം. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ അവർ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് വെളിപ്പെട്ടു. തുടർന്ന് കുട്ടികളുടെ അടുത്ത ബന്ധുക്കളും പ്രദേശവാസികളുമായ ചിലരെ പ്രതിചേർത്ത് വാളയാർ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.

പോലീസിന്റെ ഭാഗത്ത് വീഴ്ച

പോലീസിന്റെ ഭാഗത്ത് വീഴ്ച

ഈ രണ്ടു മരണങ്ങളുടെയും അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട് എന്ന് അന്ന തന്നെ പരക്കെ ആക്ഷേപം ഉയർന്നിരുന്നു. നിയമസഭയിൽ വിഎസ് അച്യുതാനന്ദൻ അടക്കമുള്ളവർ പ്രതിഷേധസ്വരങ്ങളുയർത്തി. മൂത്തകുട്ടിയുടെ ഓട്ടോപ്‌സിയിൽ തന്നെ ലൈംഗികപീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന പോലീസ് ഒരു പരിധിവരെ രണ്ടാമത്തെ മരണത്തിന് ഉത്തരവാദികളാണ് എന്ന ആരോപണമുണ്ടായി.

ശിശുക്ഷേമസമിതിക്കെതിരെയും വിമർശനം

ശിശുക്ഷേമസമിതിക്കെതിരെയും വിമർശനം


കേസിന്റെ കാര്യത്തിലുണ്ടായ വീഴ്ചകളുടെ പേരിൽ പാലക്കാട് ശിശുക്ഷേമസമിതിയും വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. ആദ്യ മരണമുണ്ടായപ്പോൾ പ്രശ്നത്തിൽ ഇടപെടാനോ വേണ്ടത് ചെയ്യാനോ ശിശുക്ഷേമസമിതി മുതിർന്നിരുന്നില്ല. പിന്നീട് പ്രതികൾക്കുവേണ്ടി, ശിശുക്ഷേമസമിതി ചെയർമാനായ അഡ്വ. എൻ രാജേഷ് ഹാജരായതിൽ പേരിലും ഏറെ വിമർശനങ്ങളുണ്ടായിരുന്നു. കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളേണ്ട ശിശുക്ഷേമസമിതിയുടെ തലപ്പത്തുള്ളവർ തന്നെ പ്രതികളുടെ വക്കാലത്തേറ്റെടുത്തുകൊണ്ട് കോടതിയിൽ പോകുന്നതിലെ വൈരുദ്ധ്യം അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

English summary
Valayar case; Parents comments against police in front of PK Hanifa Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X