കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാർത്ഥിയെ കൊന്നതിലെ ആത്മരോഷമില്ല: അഭിമന്യുവിന്‍റെ മരണത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: ആലപ്പുഴയില്‍ 15 വയസുകാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ നേതാവ് എസ് സതീശ്. വിദ്യാർത്ഥിയെ കൊന്നതിലെ ആത്മരോഷമോ അമ്മയില്ലാത്ത മകനെന്ന ദയനീയതയോ ഇല്ലാത്ത മാധ്യമങ്ങള്‍ കണ്ട് പിടിക്കാന്‍ ശ്രമിച്ചത് പതിനഞ്ച് വയസ്സുകാരന് രാഷ്ട്രീയുമുണ്ടോ എന്ന് അറിയാനാണെന്ന് എസ് സതീശ് വിമര്‍ശിക്കുന്നു. അഭിമന്യുവിന്റെ ജേഷ്ഠൻ അനന്ദുവിനെ ആര്‍എസ്എസ് ഇതിന് മുൻപ് ആക്രമിച്ചതും, അവരുടെ വീട് ആക്രമിച്ചതും, നിന്നെ ഞങ്ങൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും. ഏതാനും മാസങ്ങൾക്ക് മുൻപ് ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ മഴു കൊണ്ട് തോളിനുവെട്ടി പരിക്കേല്പിച്ചതും, എസ്എഫ്ഐ ഏരിയ വൈസ്. പ്രസിഡന്റ്‌ രാജേഷിനെ ആക്രമിച്ചതൊന്നും മാധ്യമങ്ങൾ അറിയാത്തതുകൊണ്ടല്ല. പക്ഷേ, വാർത്തയിൽ അതൊന്നും വേണ്ട.. കൊല്ലപ്പെട്ടത് എസ്എഫ്ഐ-ഡിവൈഎഫ്ഐ കാരനല്ലേയെന്നും അദ്ദേഹ ഫേസ്ബുക്കില്‍ കുറിക്കുന്നു. എസ് സതീശിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

"അഭിമന്യു രാഷ്ട്രീയക്കാരനല്ല" അച്ഛൻ!!!
കുഞ്ഞനുജൻ 15 വയസ് മാത്രം പ്രായം. മറ്റുകൂട്ടുകാരോടൊപ്പം എസ്എസ്എല്‍സി പരീക്ഷയുടെ നാലാം ദിവസം ഫിസിക്സ്‌ പരീക്ഷ എഴുതേണ്ട സമയത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർടം കഴിഞ്ഞ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുകിടക്കുന്നു. തൊട്ടടുത്ത് മെഡിക്കൽ കോളേജിലെ ഐസിയുവിൽ അവന്റെ കൂട്ടുകാരൻ മരണത്തോട് മല്ലടിച്ചുകിടക്കുന്നു. മറ്റൊരാൾ തന്റെ കൂട്ടുകാർക്ക് എന്തുപറ്റി എന്നറിയാതെ വിരളിൽ ഏറ്റ മുറിവും തുന്നിക്കെട്ടി പരീക്ഷ എഴുതുന്നു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

dyfi

ഈ കുഞ്ഞുങ്ങൾ ചെയ്ത കുറ്റമെന്താണാവോ? എസ്എഫ്ഐ-ഡിവൈഎഫ്ഐ പതാക പിടിച്ചു. ഇടതുപക്ഷ കുടുംബത്തിൽ ജനിച്ചു.അവരുടെ സംഘടന, ആര്‍എസ്എസ് ക്രിമനലുകൾ ചെറുപ്പകാരെ മയക്കുമരുന്നിന്ന് അടിമകളാക്കുന്നതിനെ ചെറുത്തു. മറ്റൊരു കാരണവും കാണുന്നില്ല.
ഇത്‌ പോരെ ആര്‍എസ്എസി ന് ഈ പാവങ്ങളെ നിഷ്ഠൂരം കൊന്നു തള്ളാൻ. വന്നത് ജേഷ്ഠൻ അനന്ദുവിനെ തേടിയാണ്. മുൻകൂട്ടി കൊല്ലുമെന്ന് പറഞ്ഞിരുന്നതിനാൽ ആര്‍എസ്എശ് ശക്തി കേന്ദ്രത്തിലെ ഉത്സവത്തിന് പോകരുതെന്ന് പാർട്ടി പറഞ്ഞിരുന്നു.

അതുകൊണ്ട് അനന്ദുവും കൂട്ടുകാരും പോയില്ല. അച്ഛൻ വിളിച്ച് ചോദിച്ചപ്പോഴും അനന്ദു പറഞ്ഞു ഞാൻ ഉത്സവത്തിന് പോകില്ല അച്ഛാ...
അഭിമന്യു അച്ഛനോട് പറഞ്ഞു ഞാൻ വേഗം അമ്പലത്തിൽ പോയി വരാം.. എന്റെ കൂട്ടുകാരും ഉണ്ട്. നാളെ പരീക്ഷയുള്ള കുട്ടി..അവനെ ആര് ആക്രമിക്കാൻ അവൻ രാഷ്ട്രീയക്കാരനല്ലല്ലോ. പാവം അച്ഛന് അറിയാമായിരുന്നില്ല, മകനെ തേടി വന്ന് അച്ഛനെ കൊന്ന ആര്‍എസ്എസി ന്റെ ഭൂതകാലം. ഇപ്പോൾ കണ്ടു, ജേഷ്ഠനെ തേടിവന്ന് അനുജനെ കൊല്ലുന്ന ആര്‍എസ്എസ് ഭീകരരെ...

ഇനി ഇതെല്ലാം അറിയാവുന്ന ഇതെല്ലാം കാണുന്ന ഇതെല്ലാം എല്ലാവരെയും അറിയിക്കേണ്ട നിഷ്പക്ഷ മാധ്യമങ്ങളെ നോക്കൂ. വിദ്യാർത്ഥിയെ കൊന്നതിലെ ആത്മരോഷമില്ല. അമ്മയില്ലാത്ത മകനെന്ന ദയനീയതയില്ല. കുത്തേറ്റ മുറിവിൽ കൈ കടന്നുപോകുന്ന തരത്തിലുള്ള മടയുടെ വ്യാസമോ ആഴമോ അളക്കുന്നില്ല.. പക്ഷേ മാധ്യമങ്ങൾ ഒന്ന് കണ്ടുപിടിച്ചു. അഭിമാന്യുവിന് രാഷ്ട്രീയമില്ല !!! മകന് രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന്?
"എന്റെ മകൻ ഒരു രാഷ്ട്രീയക്കാരനല്ല, പരീക്ഷ എഴുതികൊണ്ടിരിക്കുന്ന കുഞ്ഞാണ്..എന്റെ കുഞ്ഞ് ഒരു വഴക്കിനും പോകുന്നവനല്ല.. എന്നിട്ടും കൊന്നില്ലേ..." എന്ന് അച്ഛൻ നൽകിയ മറുപടിയാണ്, കൊലപാതകത്തിന് രാഷ്ട്രീയമില്ല എന്ന മട്ടിൽ

മാധ്യമ തമ്പുരാക്കന്മാർ തലക്കെട്ടാക്കിയത്... "അഭിമന്യു രാഷ്ട്രീയക്കാരനല്ല" അച്ഛൻ!!! അഭിമന്യുവിന്റെ ജേഷ്ഠൻ അനന്ദുവിനെ ആര്‍എസ്എസ് ഇതിന് മുൻപ് ആക്രമിച്ചതും, അവരുടെ വീട് ആക്രമിച്ചതും, നിന്നെ ഞങ്ങൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും. ഏതാനും മാസങ്ങൾക്ക് മുൻപ് ഡിവൈഎഫ്ഐ മേഖല പ്രസിഡന്റിനെ മഴു കൊണ്ട് തോളിനുവെട്ടി പരിക്കേല്പിച്ചതും, എസ്എഫ്ഐ ഏരിയ വൈസ്. പ്രസിഡന്റ്‌ രാജേഷിനെ ആക്രമിച്ചതൊന്നും മാധ്യമങ്ങൾ അറിയാത്തതുകൊണ്ടല്ല. പക്ഷേ, വാർത്തയിൽ അതൊന്നും വേണ്ട.. കൊല്ലപ്പെട്ടത് എസ്എഫ്ഐ-ഡിവൈഎഫ്ഐ കാരനല്ലേ

അപ്പോൾ ഇന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരായ ചർച്ച വേണ്ടേ???
അത് പിന്നെ.. അത് പിന്നെ... പ്രിയപ്പെട്ട അനുജാ... നിന്റെ പ്രസ്ഥാനം ഒരു വർഗീയ വാദിയുടെ മുന്നിലും തോൽക്കില്ല.... നീന്നെ ഒരിക്കലും മറക്കില്ല..

Recommended Video

cmsvideo
Two rss workers arrested for abhimanyu case

English summary
vallikkunnam abhimanyu murder: DYFI with harsh criticism against media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X